KERALANEWS

സ്പിരിറ്റ്‌ വെട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ; ജാമ്യം ലഭിച്ചവരെ വീണ്ടും ചോദ്യം ചെയ്യും

തിരുവല്ല : തിരുവല്ല പുളികീഴ് ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസിൽ നടന്ന സ്പിരിറ്റ് തട്ടിപ്പ് കേസിൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. സ്പിരിറ്റ്‌ മോഷണ കേസിൽ പ്രതികൾ നൽകിയ മൊഴിയിലാണ് ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് മുൻകൂർ ജാമ്യം ലഭിച്ച ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

20386 ലിറ്റർ സ്പിരിറ്റ്‌ വെട്ടിച്ചതായാണ് കേസ്. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ ചേര്‍ന്നാണ് സ്പിരിറ്റ് വെട്ടിപ്പ് നടത്തിയതെന്നും മോഷണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വാദിച്ച ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ യു ഹാഷിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവര്‍ക്ക് ഈ മാസം 11നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് പോലീസ് തിരുവല്ല സ്പെഷ്യൽ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നും കമ്പനിയിലെ എക്സ്സൈസ് ഉദ്യോഗസ്ഥരുമായി ചേർന്നാണ് മോഷണം നടത്തിയെന്നുമാണ് തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരായ ഉദ്യോഗസ്ഥർ വീണ്ടും പറയുന്നത്. സ്പെഷ്യൽ ക്രൈംബ്രാഞ്ച് ആണ് കേസന്വേഷിക്കുന്നത്. വീണ്ടും ഇവരെ ചോദ്യം ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close