NEWSWORLD

നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ ചുമതലക്കാരന്റെ വിചാരണ ആരംഭിച്ചു; വിചാരണ നേരിടുന്നത് നൂറ് വയസ് പിന്നിട്ട വയോധികന്‍


ബെര്‍ലിന്‍; രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് എഴുപത്തഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ ചുമലക്കാരന്റെ വിചാരണ ആരംഭിച്ചിരിക്കുന്നു. 3,518 തടവുകാരുടെ കൊലപാതകത്തിന് കൂട്ടുനിന്നു എന്നതാണ് നൂറ് വയസ് കഴിഞ്ഞ ഇയാളുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.

ജോസഫ് എസ് എന്നയാളുടെ വിചാരണയാണ് തുടങ്ങിയത്. സോവിയറ്റ് യുദ്ധതടവുകാരെ വെടിവച്ചെന്നും മറ്റുള്ളവരെ സെക്ലോണ്‍ വാതകം ഉപയോഗിച്ച് കൊന്നെന്നുമാണ് കുറ്റം. അടുത്തിടെയാണ് നാസിപ്പടയില്‍ താഴ്ന്ന ചുമതലകള്‍ വഹിച്ചിരുന്നവരെയും വിചാരണയ്ക്ക് വിധേയരാക്കാന്‍ തുടങ്ങിയത്. വിചാരണ നേരിടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇദ്ദേഹം. പത്ത് വര്‍ഷം മുമ്പ് എസ്എസ് ഗാര്‍ഡ് ആയിരുന്ന ജോണ്‍ ഡെമാജാന്‍ജുക്കാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നവരെ വിചാരണ ചെയ്യാന്‍ തുടക്കം കുറിച്ചത്.

അതീവ സുരക്ഷയിലാണ് ഇദ്ദേഹത്തിന്റെ വിചാരണ നടക്കുന്നത്. ജയിലില്‍ പ്രത്യേകം സജ്ജീകരിച്ച ഹാളിലാണ് വിചാരണ. വീല്‍ ചെയറിലാണ് ഇദ്ദേഹം വിചാരണയ്ക്ക് എത്തിയത്. പിന്നീട് ഊന്ന് വടിയുടെ സഹായത്തോടെയാണ് ഇദ്ദേഹം വിചാരണ ഹാളില്‍ പ്രവേശിച്ചത്. ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് ഇദ്ദേഹം മുഖം മറച്ച് പിടിച്ചിരുന്നു. വിചാരണയെക്കുറിച്ച് ഇദ്ദേഹം യാതൊന്നും പ്രതികരിച്ചില്ല.

1942ല്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ജോലി ചെയ്യുമ്പോള്‍ ഇദ്ദേഹത്തിന് 21 വയസ് മാത്രമായിരുന്നു പ്രായം. ഇപ്പോള്‍ 101 വയസ് പിന്നിട്ടിരിക്കുന്നു. ദിവസം രണ്ടര മണിക്കൂര്‍ മാത്രമേ അദ്ദേഹത്തിന് കോടതി നടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്ന് അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. ജനുവരിയോടെ മാത്രമേ വിചാരണ നടപടികള്‍ പൂര്‍ത്തിയാകൂ.

പ്രതി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ കൊലപാതകങ്ങള്‍ക്ക് അറിഞ്ഞ് കൊണ്ട് കൂട്ടുനിന്നു എന്നാണ് പബ്ലിക് പ്രൊസിക്യൂട്ടറുടെ വാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close