KERALANEWS

മ​നു​ഷ്യാ​വ​കാ​ശ​ത്തി​നു​വേ​ണ്ടി മു​റ​വി​ളി കൂ​ട്ടു​ന്ന കേരളത്തിൽ വി​ചാ​ര​ണ പ്ര​തീ​ക്ഷി​ച്ച്​ ജയിലിൽ 417 പേർ; വിചാരണ നടപടികൾ ഇഴഞ്ഞു തന്നെ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ വിവിധ ജയിലുകളിലായി ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ട​വി​ൽ ക​ഴി​യു​ന്ന കുറ്റവാളികളുടെ എണ്ണം 417 ആണ്. വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ഇഴയുന്നതാണ് ഇതിനു കാരണം. ഇ​തി​ൽ ചി​ല​ർ അ​ഞ്ച്​ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജയിലിൽ തന്നെയാണ്.

വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഫാ​സ്​​റ്റ്​​ട്രാ​ക്ക്​ കോ​ട​തി​ക​ൾ ഉ​ൾ​പ്പെ​ടെ സം​സ്​​ഥാ​ന​ത്ത്​ സ്​​ഥാ​പി​ച്ചെ​ങ്കി​ലും അ​ത്​ വി​ജ​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​നു​ഷ്യാ​വ​കാ​ശ​ത്തി​നു​വേ​ണ്ടി മു​റ​വി​ളി കൂ​ട്ടു​ന്ന കേ​ര​ള​ത്തി​ലാ​ണ്​ ഈ ​അ​വ​സ്​​ഥ​യെ​ന്ന​തും ശ്രദ്ധേയം. വി​ചാ​ര​ണ പ്ര​തീ​ക്ഷി​ച്ച്​ കഴിയുന്ന ത​ട​വു​കാ​രി​ൽ ഒ​മ്പ​ത്​ വ​നി​ത​ക​ളു​ണ്ട്. 28 പേ​ർ യു.​എ.​പി.​എ കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​വ​രാ​ണ്.

അ​തീ​വ സു​ര​ക്ഷ ജ​യി​ലി​ൽ ക​ഴി​യു​ന്ന 29 പേ​രു​ണ്ട്. വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ശി​ക്ഷ വി​ധി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം​മൂ​ലം കൂ​ടു​ത​ൽ കാ​ലം ഇ​വ​ർ​ക്ക്​ ജ​യി​ലി​ൽ ക​ഴി​യേ​ണ്ട അ​വ​സ്​​ഥ​യാ​ണ്. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി കു​റ്റം ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി വെ​റു​തെ​വി​ട്ടാ​ൽ ഇ​ത്ര​യും​നാ​ൾ ത​ട​വ്​ ശി​ക്ഷ അ​നു​ഭ​വി​ച്ച​തി​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​ടു​ത്തി​ടെ സം​സ്​​ഥാ​ന​ത്തു​ണ്ടാ​യ ചി​ല സം​ഭ​വ​ങ്ങ​ൾ അ​ത്​ ശ​രി​െ​വ​ക്കു​ന്നു​മു​ണ്ട്. കൊ​ല​ക്കേ​സി​ൽ വി​ചാ​ര​ണ ത​ട​വു​കാ​രാ​യി വ​ർ​ഷ​ങ്ങ​ളോ​ളം ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​രി​ൽ പ​ല​രേ​യും കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു​ക​ണ്ട്​ കോ​ട​തി വെ​റു​തെ വി​ടു​ന്നു​ണ്ട്.

വി​ചാ​ര​ണ ത​ട​വു​കാ​ർ കൂ​ടു​ത​ൽ​കാ​ലം ജ​യി​ലി​ൽ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ജി​ല്ല ത​ല ക​മ്മി​റ്റി മൂ​ന്ന്​ മാ​സ​ത്തി​ലൊ​രി​ക്ക​ൽ കൂ​ടു​ക​യും കേ​സു​ക​ളു​ടെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​തൊ​ന്നും പ്രാ​യോ​ഗി​ക​മാ​വു​ന്നി​ല്ലെ​ന്നു​മാ​ത്രം.

പ​ത്ത്​ വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ങ്കി​ൽ കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി 90 ദി​വ​സ​ത്തി​നു​ള്ളി​ലും മ​റ്റ്​ കേ​സു​ക​ളി​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ലും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടാ​ൽ ജ​യി​ലു​ക​ളി​ൽ ക​ഴി​ഞ്ഞു​കൊ​ണ്ട്​ ത​ന്നെ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ. അ​ത്ത​ര​ത്തി​ലു​ള്ള കേ​സു​ക​ളി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന​വ​രാ​ണ്​ ഇ​പ്പോ​ൾ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.

കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യാ​ൽ ജാ​മ്യം ല​ഭി​ക്കു​ക​യും ചെ​യ്യും. കേ​സു​ക​ളു​ടെ ന​ട​പ​ടി​ക​ൾ​ക്കാ​യി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ല​ക്ഷ്യ​പ്രാ​പ്​​തി​യി​ലെ​ത്തു​ന്നി​ല്ലെ​ന്ന്​ വി​ചാ​ര​ണ ത​ട​വു​കാ​രു​ടെ എ​ണ്ണം ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close