KERALANEWS

കെ.എം ബഷീർ കൊലപാതകം; കേസിൽ വിചാരണ ആരംഭിക്കുന്നത് രണ്ട് വർഷത്തിന് ശേഷം; വിചാരണ നടപടികൾ വൈകിപ്പിച്ചത് ശ്രീറാം വെങ്കിട്ടരാമനോ?..

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. Cr.1656/19 നമ്പർ കേസിൽ കുറ്റാരോപിതനായ ശ്രീറാം വെങ്കട്ടരാമനും അപകട സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന സുഹൃത്ത് വഫയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരും കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അപകടത്തിന് കാരണമായ കാറിനു കോടതി നടപടികളിൽ നിർണായക പങ്കുണ്ട്.

ആദ്യഘട്ടമായി പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും .ശേഷം വിചാരണ നടപടികൾ ആരംഭിക്കും. ബഷീർ കൊല്ലപ്പെട്ടിട്ട് രണ്ട് വർഷം പൂർത്തിയായ ശേഷമാണു കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്. കുറ്റപത്രത്തിന്റെ പകർപ്പുകൾ ഇരു പ്രതികളുടെയും അഭിഭാഷകർക്ക് കമ്മിറ്റൽ കോടതിയായ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 2020 ഫെബ്രുവരി 24 ന് നൽകിയിരുന്നു.

പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച് ഒന്നര വർഷം പിന്നിട്ട കേസിൽ വിചാരണാ നടപടികൾ ആരംഭിക്കുന്നതിന്റെ ആദ്യഘട്ടമായാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ, മെഡിക്കൽ പരിശോധന റിപ്പോർട്ട്, ഫോറൻസിക് ഉൾപ്പെടയുള്ള റിപ്പോർട്ടുകൾ പ്രകാരം പത്തു വർഷം വരെ തടവും പിഴയും ശിക്ഷ വിധിക്കാവുന്ന സെഷൻസ് കുറ്റമാണ്. അതിനാൽ മജിസ്ട്രേറ്റ് കോടതി കേസ് സെഷൻസ് കോടതിക്ക് സമർപ്പിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close