INDIANEWS

ജാർഖണ്ഡിൽ ആദിവാസി പെൺകുട്ടികളെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു; അറസ്റ്റ് ഭയന്ന് പ്രതികളിൽ ഒരാൾ തൂങ്ങി മരിച്ചു

ഗുംല: ജാർഖണ്ഡിലെ ഗുംല ജില്ലയിൽ രണ്ട് ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു. ദസറ മേളയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 10 യുവാക്കളാണ് പെൺകുട്ടികളെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളിലൊരാൾ അറസ്റ്റ് ഭയന്ന് ആത്മഹത്യയും ചെയ്തു. പെൺകുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ല.

ഒക്ടോബർ 15 ന് അടുത്തുള്ള ഗ്രാമത്തിലെ ഒരു ദസറ കാർണിവലിൽ നിന്ന് സഹോദരനോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. വിജനമായ വഴിയിൽ വെച്ച് പത്ത് യുവാക്കൾ പിന്തുടരുകയായിരുന്നു. തുടർന്ന് യുവാക്കൾ അവരെ ഒരു കാടിനടുത്ത് തടയുകയും സഹോദരനെ അടിക്കുകയും ചെയ്ത ശേഷം പെൺകുട്ടികളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പ്രതികൾ പിന്നീട് രണ്ട് പെൺകുട്ടികളെയും ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

സഹോദരൻ ഗ്രാമത്തിലെത്തി സഹോദരിമാരെ രക്ഷിക്കാൻ ഗ്രാമവാസികളെ തിരികെ വനത്തിലേക്ക് കൊണ്ടുവന്നു. ആൾക്കൂട്ടം കണ്ടതോടെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു. ആക്രമണത്തിൽ പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോൾ യുവാക്കൾ മർദിച്ചതായും പെൺകുട്ടികൾ പറയുന്നു. പരാതി നൽകാൻ ഗ്രാമവാസികൾ പെൺകുട്ടികളോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് പെൺകുട്ടികളെ വൈദ്യ പരിശോധനയ്ക്ക് അയച്ചു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. പോലീസ് അറസ്റ്റ് ഭയന്ന് പ്രതികളിൽ ഒരാൾ വീട്ടിൽ തൂങ്ങി മരിച്ചു. മരിച്ചയാളുടെ വീട് നക്‌സൽ ബാധിത പ്രദേശമായതിനാൽ മൃതദേഹം വീണ്ടെടുക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികളിൽ ഒരാളെ മാത്രമാണ് പോലീസ് ഇതുവരെ പിടികൂടിയിട്ടുള്ളത്. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close