
അഗർത്തല: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പോലീസുകാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്. ഖോവായ് ജില്ലയിലെ തെലിയമുറ നഗരസഭാ പരിധിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മൂന്ന് പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് ശേഷം മടങ്ങുകയായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞു നിർത്തിയ തൃണമൂൽ പ്രവർത്തകർ കയ്യിൽ കരുതിയിരുന്ന ആയുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.തുടർന്ന് പോലീസുകാർ അക്രമികളെ അടിച്ചോടിക്കുകയായിരുന്നു. പോലീസുകാരുടെ പ്രത്യാക്രമണത്തിൽ ഒൻപത് തൃണമൂൽ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നഗരസഭാ പരിധിയ്ക്കുള്ളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. നഗരസഭയിൽ തൃണണൂൽ കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല.
ശക്തമായ തിരിച്ചടിയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചത്.119 സീറ്റുകളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച തൃണമൂൽ കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായാത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്