
ന്യൂഡൽഹി: ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്ന ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ നടക്കുന്നത് ശക്തമായ രാഷ്ട്രീയ പോരാട്ടം.
34 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 51 വാർഡുകളുള്ള അഗർത്തല മുനിസിപ്പൽ കോർപറേഷൻ, 13 മുനിസിപ്പൽ കൗൺസിൽ, ആറ് നഗർ പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടും. മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ നേതൃത്വത്തിൽ എല്ലാ സീറ്റുകളിലും മത്സരിച്ച ബിജെപി ഇതുവരെ 334ൽ 112ലും വിജയിച്ചെന്നാണ് വിവരം.ബാക്കി 222 സീറ്റുകളിൽ 785 പേർ മത്സരിക്കുന്നുണ്ട്. 36 പേർ നാമനിർദേശ പത്രിക പിൻവലിച്ചു. ബിജെപി, തൃണമൂൽ കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ പാർട്ടികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്