KERALANEWSTop News

തൃശ്ശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് വെെറസ് പടരുന്നു; 44പേർ കിടപ്പ് രോഗികൾ അടക്കം 81പേർക്ക് രോഗം സ്ഥീരീകരിച്ചു; പ്രോട്ടോക്കോളിൽ വീഴ്ചയുണ്ടായെന്ന് ആഭ്യന്തര അന്വേഷണ സമിതി

തൃശ്ശൂർ: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളിൽ കൊവിഡ് വെെറസ് പടരുന്നു. വാർഡിൽ കഴിയുന്ന 44 രോഗികൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 37 കൂട്ടിരിപ്പുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നില്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വാർഡുകളിലേക്കും ആളുകളുടെ തള്ളിക്കയറ്റും ഉണ്ട്, തിരക്ക് നിയന്ത്രിക്കാനായിട്ടില്ലെന്നും വരാന്തയും മറ്റ് സ്ഥലങ്ങളും കൃത്യമായി സാനിറ്റൈസ് ചെയ്യുന്നില്ലെന്നും ഹോസ്പിറ്റൽ ഇൻഫെക്ഷൻ കമ്മിറ്റി റിപ്പോർ‍ട്ടിൽ പറയുന്നു. മാസ്ക് ഉപയോഗത്തിലടക്കം വീഴ്ചയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കുറച്ച് ആഴ്ചകൾക്ക് മുമ്പ് മുപ്പതിലധികം മെഡിക്കൽ വിദ്യാർത്ഥികൾക്ക് രോഗം പടർന്ന സാഹചര്യമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് ബാച്ചുകള്‍ക്ക് അവധി നല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് ക്ലിനിക്കില്‍ ഡ്യട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജ് വളപ്പിലെ കോഫി ഫൗസ് ജീവനക്കാരായ പതിമൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കമ്മിറ്റി സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close