KERALANEWS

തിരുവനന്തപുരം അമ്പൂരിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: അമ്പൂരിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. അമ്പൂരി കണ്ടംതിട്ട ജിബിന് ഭവനിൽ സെൽവ മുത്തു(52)വിനെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ കുട്ടമല സ്വദേശിനി സുമലതയെ പൊലീസ് അറസ്റ്റുചെയ്തു. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ സുമലതയാണ് ഭർത്താവ് കിടപ്പുമുറിയിൽ അനക്കമില്ലാതെ കിടക്കുന്നതായി അയൽവാസികളെ അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയായ സെൽവ മുത്തു ജോലിക്കിടെ വീണ് പരിക്കേറ്റ് കിടക്കുകയാണെന്നാണ് സുമലത പറഞ്ഞത്. എന്നാൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ സെൽവമുത്തുവിന്റെ കഴുത്തിലും തലയിലും ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സുമലതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചെങ്കിലും കാരണം വ്യക്തമായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close