KERALANEWS

സംസ്ഥാനത്ത് വർഷകാല ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും

തിരുവനതപുരം : സംസ്ഥാനത്ത് വർഷകാല ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. കൊല്ലം നീണ്ടകരപ്പാലത്തിന്റെ തൂണുകളിൽ ബന്ധിച്ചിരിക്കുന്ന ചങ്ങല, അർദ്ധരാത്രി ഫിഷറീസ് അധികൃതർ അഴിച്ചു മാറ്റുന്നതോടെ നൂറ് കണക്കിന് ബോട്ടുകൾ ചാകരതേടി അറബിക്കടലിലേക്ക് കുതിക്കും.

സമ്പൂർണ ലോക്ഡൗൺ ആണെങ്കിലും, ഭക്ഷ്യമേഖല എന്ന പരിഗണനയിലാണ് ഇന്ന് മത്സ്യബന്ധന യാനങ്ങൾക്ക് പണിക്ക് പോകാൻ സാധിക്കുന്നത്. എന്നാൽ ഞായറാഴ്ച ഈ ഇളവ് ഇല്ലാത്തതിനാൽ നാളെ ഹാർബറുകളിൽ മത്സ്യവ്യാപാരം നടക്കില്ല.
ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽപ്പോയി ചരക്കുമായി നാളെ മടങ്ങിയെത്തുന്ന ബോട്ടുകൾക്ക് തിങ്കളാഴ്ചയേ ചരക്കിറക്കാൻ സാധിക്കൂ. 52 ദിവസത്തെ കാത്തിരിപ്പിനുശേഷം മത്സ്യബന്ധനത്തിന് പോകാനുളള അവസാനഘട്ട തയ്യാറെടുപ്പിലാണ് ബോട്ടിലെ തൊഴിലാളികൾ .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close