INDIANEWS

പാതവക്കത്തെ മണ്‍കുടിലിലേക്ക് ട്രക്ക് പാഞ്ഞുകയറി; നാല് സഹോദരങ്ങളിൽ മൂന്ന് പേര്‍ മരിച്ചു; മാതാപിതാക്കള്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍


ഭോപ്പാല്‍: പാതയോരത്തെ മണ്‍കുടിലിലേക്ക് ട്രക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. കൗമാരക്കാരായ രണ്ട് സഹോദരന്‍മാരും അവരുടെ ഇളയ സഹോദരിയും മറ്റൊരാളുമാണ് മരിച്ചത്. ഇവരുടെ ഒരു കൂടപ്പിറപ്പ് അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.


മധ്യപ്രദേശിലെ ദാമോയിലുള്ള ആജാനി തപാരിയ ഗ്രാമത്തില്‍ ബദിയ ഗഡ്-ഹട്ട റോഡില്‍ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ആണ് അപകടമുണ്ടായത്. കുടുംബാംഗങ്ങള്‍ വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങിയ സമയത്താണ് അപകടമുണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഡി ആര്‍ തേനിവാര്‍ പറഞ്ഞു.

അപകടമുണ്ടായ ഉടന്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് ആകാശ് അതിര്‍വാര്‍(18) സഹോദരന്‍ ഓംകാര്‍(14) സഹോദരി മനീഷ(16) എന്നിവര്‍ മരിച്ചു. ഇവരുടെ മാതാപിതാക്കള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

്ട്രക്കിലുണ്ടായിരുന്ന ഒരാളാണ് മരിച്ച മറ്റൊരാള്‍. പുരുഷോത്തം സാഹു എന്ന ഇദ്ദേഹം ട്രക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയതാണ്. അപകടമുണ്ടായ ഉടന്‍ ട്രക്ക് ഡ്രൈവര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close