KERALANEWS

റോഡിലേക്ക് ഓടിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ക്ലാസ്സ്‌ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കാസറഗോഡ്: ചെറുവത്തൂരിൽ റോഡിലേക്ക് ഓടിയ കൊച്ചു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ക്ലാസ്സ്‌ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. പയ്യങ്കി തഖ്വ ജുമാ മസ്ജിദിന് സമീപം ഓട്ടോ ഇടിച്ചാണ് വിദ്യാർഥിനി മരിണപ്പെട്ടത്. കൈതക്കാട് എ.യു.പി സ്കൂൾ മൂന്നാം ക്ലാസ്​ വിദ്യാർഥിനി ഷഹ്ന (8) ആണ് റോഡിലേക്ക് ഇറങ്ങി ഓടിയ കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ടത്.

ഇന്ന് വൈകുന്നേരം നാലു മണിയോടെ ആയിരുന്നു അപകടം നടന്നത്. വീട്ടിൽ നിന്ന്​ റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ ഷഹ്ന റോഡിലേക്ക് ഇറങ്ങുകയായിരുന്നു. അപ്പോഴാണ് എതിർ വശത്തു നിന്ന് വന്ന ഓട്ടോ ഷഹ്‌നയെ ഇടിച്ചത്. ഉടൻ ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close