INDIANEWS

പ്രണയം നിരസിച്ചു ; ഇരുപത്തിരണ്ടുകാരിയെ കുത്തി കൊലപ്പെടുത്തി

ന്യൂ ഡൽഹി : ഇരുപത്തിരണ്ടുവയസുള്ള പെൺകുട്ടിയെ മുൻ കാമുകൻ കുത്തികൊലപ്പെടുത്തി. ഡൽഹി ദ്വാരകയിലാണ് സംഭവം. വീടിന് വെളിയിൽ കുത്തേറ്റ നിലയിൽ കാണുകയായിരുന്നു. പെൺകുട്ടി പ്രണയം നിരസിച്ചതാണ് പകയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ഏഴു തവണയോളം അവൾക്ക് കുത്തേറ്റിരുന്നു.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ താമസിക്കാൻ പോവുകയാണെന്ന് പറഞ്ഞ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങി. പിന്നീട് പുലർച്ചെ 2 മണിയോടെ വീടിന് സമീപം കുത്തേറ്റ നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരെ വിവരം അറിയിച്ചു. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടിയെ കുറച്ചുനാളുകളായി ശല്യപെടുത്തിയിരുന്ന മൂന്ന് ആൺകുട്ടികളെക്കുറിച്ച് വീട്ടുകാർ സൂചിപ്പിച്ചു. ഇതേ തുടർന്ന് അങ്കിത് എന്ന് പേരുള്ള ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുത്തുന്നത് അയൽവാസികൾ കണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് സൂചിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close