KERALANEWS

എനിക്കെൻറെ മക്കള്​ വേണം… മക്കള്​ വേണം; എനിക്കീ​ വീട്​ വേണ്ടാ വീട്​ വിറ്റ്​ പൈസ ബാ​​ങ്കെടുത്തോ; ഇരട്ടസഹോദരന്മാരുടെ വേർപാടിൽ മനംനൊന്ത് ഉമ്മ

‘എനിക്കീ​ വീട്​ വേണ്ടാ.. എൻറെ മക്കള്​ വേണം.. വീട്​ വിറ്റ്​ പൈസ ബാ​​ങ്കെടുത്തോ… എനിക്കെൻറെ മക്കള്​ വേണം… മക്കള്​ വേണം…’ ഹൃദയം നുറുങ്ങിപ്പോകും കടുവക്കുളത്തെ ഫാത്തിമ ഉമ്മയുടെ ഈ വിലാപത്തിനുമുന്നിൽ. 34 വയസ്സുള്ള​ നിസാർ ഖാൻ, നസീർ ഖാൻ എന്നീ ഇരട്ടക്കുട്ടികളെയാണ്​ ഈ ഉമ്മയ്ക്ക് ഇന്ന് നഷ്ടമായത്​.​

വീട്​ വാങ്ങാൻ ബാങ്ക്​ ലോണെടുത്ത ഇരുവരും ലോക്​ഡൗണിൽ പണിയില്ലാതെ കടംകയറി അതേ വീട്ടുമുറിയിലായിരുന്നു ജീവനൊടുക്കിയത്. സഹകരണബാങ്കിൽ​ ഇരുവർക്കും ‍12 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു. ഒരുതവണ മാത്രമേ അടവ്​ അടക്കാൻ കഴിഞ്ഞുള്ളൂ. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട്​ ബാങ്കുകാർ ഇടക്കിടക്ക്​ വരുമായിരുന്നു. ഇതോടെ രണ്ടുപേരും ആകെ തകർന്നതായി സുഹൃത്ത്​ മാധ്യമങ്ങളോട്​ വ്യക്തമാക്കി.

‘ബാങ്കിന്ന്​ കഴിഞ്ഞയാഴ്ചയും വന്ന്​ ലോണടക്കാൻ പറഞ്ഞ്. വീട്​ വേണ്ടാ​ട്ടാ… വിറ്റിട്ട്​ പൈസ എടുത്തോ, ബാങ്കിലെടുത്തോ…. ഞാന്​ മക്കളട്​ത്ത്​ പറഞ്ഞതാ, വീട്​ വിറ്റോളാൻ. വീട്​ വിറ്റ്​ കടം വീട്ടാൻ.. എനിക്കീ​ വീട്​ വേണ്ടാ.. എൻറെ മക്കള്​ വേണം… വീട്​ വിറ്റ്​ പൈസ ബാ​​ങ്കെടുത്തോ… എനിക്കെൻറെ മക്കള്​ വേണം… മക്കള്​ വേണം…’ മക്കളുടെ വേർപാടിൽ മനംനൊന്ത​ ഉമ്മയുടെ കണ്ണീരിന് മുന്നിൽ മരണവിവരമറിഞ്ഞ്​ വീട്ടിലെത്തുന്നവർ തകർന്നുപോവുകയാണ്​.ഇരട്ട സഹോദരങ്ങളായ കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാനെയും നസീർ ഖാനെയും ഇന്നലെ രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വർക്ക്‌ഷോപ്പ്, ക്രയിൻ സംബന്ധ ജോലിക്കാരനായിരുന്നു. ഇരുവരെയും രണ്ട് മുറികളിലായാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ്കാല സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇരുവരും. ബാങ്കിൽ നിന്ന് ജപ്തി ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വായ്പ്പ എടുത്ത പന്ത്രണ്ട് ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിൽ ഇരുവരും അസ്വസ്ഥരായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

ഉമ്മ രാ​വി​ലെ കാ​പ്പി​യു​മാ​യി ഒ​രു മ​ക​ൻറെ മു​റി​യി​ൽ ചെ​ന്ന​പ്പോ​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. നി​ല​വി​ളി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓടിക്കൂടി അ​ടു​ത്ത മു​റി​യി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് ര​ണ്ടാ​മ​ത്തെ​യാ​ളെ​യും തൂ​ങ്ങി​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ ക്ര​യി​ൻ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ർ​ക്ക് ക്ര​യി​ൻ സ​ർ​വീ​സ് ഉ​ട​മ മ​രി​ച്ച​തോ​ടെ ജോ​ലി ന​ഷ്ട​മാ​യി​രു​ന്നു.അ​ടു​ത്ത കാ​ല​ത്തു കൂ​ലി​പ്പ​ണി​യും മ​റ്റു​മാ​യി ജീ​വി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടാ​ഴ്ച​യാ​യി ഇ​വ​ർ അ​ധി​കം വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​റി​ല്ലാ​യി​രു​ന്നു. ഇ​വ​ർ​ക്കു ബാ​ങ്കി​ൽ ക​ട​ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്ന​താ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close