NEWSSocial MediaWORLD

വ്യാജവാർത്തകൾ പൊറുപ്പിക്കില്ല! വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ

ന്യൂഡൽഹി: വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുന്നു എന്ന ആരോപണങ്ങൾക്കിടയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ. വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്‌ഷനാണ് പരീക്ഷണാർഥം ട്വിറ്റർ അവതരിപ്പിച്ചത്.

എന്നാൽ ഈ സൗകര്യം നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല. ബുധനാഴ്‌ച അവതരിപ്പിച്ച വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്‌ഷൻ യുഎസിലും ദക്ഷിണ കൊറിയയിലും ഓസ്‌ട്രേലിയയിലുമാണ് ലഭ്യമാകുന്നത്. പരീക്ഷണങ്ങൾക്ക് ശേഷം താമസിയാതെ എല്ലാ ഉപഭോക്താക്കൾക്കും പുതിയ ഓപ്‌ഷൻ ലഭ്യമാകുമെന്നാണ് വിവരം.

ഫേസ്ബുക്കിൽ നേരത്തെ തന്നെ വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക വിഭാഗം തന്നെ ഫേസ്ബുക്ക് തുടങ്ങിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close