INDIANEWSTrending

ഒരു കോടി വില മതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടു പേർ പിടിയിൽ; അറസ്റ്റ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്; സംഭവത്തിൽ അന്യേഷണം ആരംഭിച്ച് പോലീസ്

പൂനെ : ഒരു കോടി വില മതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടു പേർ പിടിയിൽ. 550 ഗ്രാം തിമിംഗല ഛർദ്ദി ഇവരിൽ നിന്ന് കണ്ടെടുത്തത്. അജിത് ഹുകുംചന്ദ് ബാഗ്‌മർ , ജോൺ സുനിൽ സാഥെ എന്നിവരെയാണ് പിംപ്രി ചിഞ്ച്വാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തിമിംഗല ഛർദ്ദി വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പ്രതികളിലേക്ക് എത്തുന്നത്. തിമിംഗല ഛർദി വാങ്ങാനെന്ന പേരിൽ ആളെ അയക്കുകയും തുടർന്ന് ജോൺ സുനിൽ സാഥെയെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളിൽ നിന്ന് തവിട്ട് നിറത്തിലുള്ള വസ്തു കണ്ടെടുത്ത പോലീസ് അത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ച് പരിശോധന നടത്തിയ ശേഷം തിമിംഗല ഛർദ്ദി ആണെന്ന് സ്ഥിരീകരിച്ചു. സാഥെയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കേസിൽ തുടർ അന്വേഷണം ആരംഭിച്ചു.

സാഥെയെ ചോദ്യം ചെയ്തതിനെ തുടർന്ന് സംഭവത്തിൽ പങ്കാളിയായ അജിത് ഹുകുംചന്ദ് ബാഗ്‌മർ എന്നയാളെ കുറിച്ച് സൂചന ലഭിച്ചു . സാഥെയ്‌ക്ക് തിമിംഗല ഛർദ്ദി നൽകിയത് അജിത് ഹുകുംചന്ദ് ബാഗ്‌മർ ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു രണ്ടാമത്തെ അറസ്റ്റ് . കൊറിയർ വഴി അജിത് ഹുകുംചന്ദ് ബാഗ്‌മറിന് തിമിംഗല ഛർദ്ദി അയച്ച മൂന്നാമനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഭോസാരി എംഐഡിസി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛർദ്ദി അറിയപ്പെടുന്നത്. ഖരരൂപത്തിൽ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ഇത് ഉപയോഗിക്കുക.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close