Breaking NewsKERALANEWSTop News

മൂല്യങ്ങൾ കൈവിടാത്ത മാധ്യമ പ്രവർത്തകരാകാൻ കഴിയണം; ‘തിരനോട്ടം’ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ച് മീഡിയ മം​ഗളം

കോട്ടയം: കേരളത്തില്‍ മാധ്യമ പ്രവര്‍ത്തിനൊപ്പം സാമൂഹിക പ്രവര്‍ത്തനവും എന്ന സംസ്‌കാരത്തിന് രൂപം നല്‍കിയത് മംഗളം ആയിരുന്നെന്ന് മംഗളം മാനേജിംഗ് എഡിറ്ററും മീഡിയമംഗളം മാനേജിങ് ഡയറക്ടറുമായ ബിജു വര്‍ഗീസ്. കേരളത്തിലെ അറിയപ്പെടുന്ന ഒട്ടേറെ മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതില്‍ മംഗളം വഹിച്ച പങ്ക് വളരെ വലുതാണ്. മാധ്യമ പ്രവര്‍ത്തനം പഠിച്ചവര്‍ക്ക് എക്കാലവും അവസരങ്ങള്‍ നല്‍കാനും മംഗളം ശ്രദ്ധിച്ചിട്ടുണ്ട്. മംഗളത്തിന്റെ വിജയത്തിന് പിന്നില്‍ ഈ പ്രതിബദ്ധത ആണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ഓണ്‍ലൈന്‍ മാധ്യമമായ മീഡിയ മംഗളത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാധ്യമ വിദ്യാര്‍ത്ഥികളുടെ ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണ നിലയില്‍ നിന്നു ഇന്ന് കാണുന്ന നിലയില്‍ മാധ്യമ വിദ്യാഭ്യാസ രംഗത്ത് മംഗളം തനതായ സാന്നിധ്യം ഉറപ്പിച്ചതിന് പിന്നില്‍ എം സി വര്‍ഗീസ് എന്ന വലിയ മനുഷ്യന്റെ വിശ്രമരഹിത ജീവിതമായിരുന്നു എന്ന് മംഗളം എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സിഇഒ പ്രകാശ് മാത്യു പറഞ്ഞു. വാര്‍ത്തകളില്‍ ഒരിക്കലും പക്ഷപാതം കാണിക്കരുതെന്നാണ് വര്‍ഗീസ് സാര്‍ പഠിപ്പിച്ചത്. കേരളത്തില്‍ പൊതുപങ്കാളിത്തത്തോടെ സര്‍ക്കാര്‍ മേഖലയില്‍ വികസന സൗകര്യങ്ങള്‍ ഒരുക്കാമെന്ന് ആദ്യം കാണിച്ചത് മംഗളവും എം. സി വര്‍ഗീസുമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ മംഗളം വായനക്കാരുടെ വാര്‍ഡ് അതിന്റെ ഉദാത്ത ഉദാഹരണമായി തലയുയര്‍ത്തി നില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുത്ത 18 ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കായി ഏറ്റുമാനൂര്‍ മംഗളം കോളജ് ക്യാമ്പസിലാണ് തിരനോട്ടം എന്ന പേരിലാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മീഡിയ മംഗളം കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പ്രസാദ് നാരായണന്‍ ക്ലാസുകള്‍ നയിച്ചു. മീഡിയ മംഗളം ഡെപ്യുട്ടി ന്യൂസ് എഡിറ്റര്‍ കല്ലട ശ്രീകുമാര്‍, എല്‍ദോ എം റെജി, മാര്‍ട്ടിന്‍, സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.

മംഗളം എഞ്ചിനീയറിംഗ് കോളജ് ക്യാമ്പസില്‍ നടക്കുന്ന ദ്വിദിന ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള മാധ്യമ വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ക്ലാസുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമാണ്. മാധ്യമ പ്രവര്‍ത്തന രം?ഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയെ മൂല്യാധിഷ്ടിത മാധ്യമ പ്രവര്‍ത്തനത്തിന് പ്രാപ്തമാക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. ഇന്നലെ ആരംഭിച്ച തിരനോട്ടം ക്യാമ്പ് ഇന്ന് വൈകിട്ട് അവസാനിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close