INDIANEWS

ജമ്മുകശ്മീരിൽ ഭീകരാക്രമണം; തീവ്രവാദികളുടെ വെടിയേറ്റ് യുപി, ബീഹാർ സ്വദേശികൾ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് സാധാരണക്കാരെ തീവ്രവാദികൾ വെടിവെച്ച് കൊന്നു. ശ്രീനഗർ, പുൽവാമ ജില്ലകളിലാണ് തദ്ദേശീയരല്ലാത്ത രണ്ട് വ്യക്തികളെ തീവ്രവാദികൾ വെടിവെച്ച് കൊന്നത്. ശ്രീനഗറിൽ തീവ്രവാദികളുടെ വെടിവെയ്പ്പിൽ മരിച്ചത് ബീഹാറിലെ ബങ്ക പ്രദേശത്ത് താമസിക്കുന്ന അരവിന്ദ് കുമാർ സാഹയാണ് (30). ശ്രീനഗറിലെ ഈദ്ഗാഹിലെ ഒരു പാർക്കിനു പുറത്ത് വെച്ചാണ് ഇദ്ദേഹത്തിന് വെടിയേൽക്കുന്നത്. സംഭവസ്ഥലത്ത് വെച്ച് ഇയാൾ മരിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മറ്റൊരാക്രമണം നടന്നത് പുൽവാമ ജില്ലയിലാണ്. ഉത്തർപ്രദേശ് സ്വദേശിയായ സഗീർ അഹ്മദ് എന്ന വ്യക്തിക്ക് നേരെയാണ് തീവ്രവാദികൾ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ അഹ്മദ് ആശുപത്രിയിൽ വെച്ചാണ് മരിക്കുന്നത്. കഴിഞ്ഞ ആഴ്ച ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കെടുത്ത മൂന്ന് തീവ്രവാദികളെ 24 മണിക്കൂറിനുള്ളിൽ വെടിവച്ചതായി പോലീസ് അവകാശപ്പെട്ട ദിവസമാണ് ഈ കൊലപാതകങ്ങൾ നടന്നത്.

കൊലപാതകങ്ങളെ ബിജെപി അപലപിച്ചു. രണ്ട് തദ്ദേശീയരല്ലാത്തവരുടെ കൊലപാതകങ്ങൾ അങ്ങേയറ്റം അപലപനീയവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പാർട്ടി വക്താവ് അൽത്താഫ് താക്കൂർ പറഞ്ഞു. കൊലയാളികളെ പിടികൂടി കഠിനമായി ശിക്ഷിക്കണമെന്ന് അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയും കൊലപാതകങ്ങളെ അപലപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close