INDIANEWS

ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 9.5 കിലോ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 9.5 കിലോ മയക്കുമരുന്നുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഡൽഹിയിലെ ഗിറ്റോർണി ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശികളായ രഞ്ജിത് റെയ്‌ന (51), ഗുൽഷൻ കുമാർ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാറിൽ ഒളിപ്പിച്ച നിലയിലാണ് സംഘം ലഹരി കടത്തിന് ശ്രമിച്ചത്.

പിടികൂടിയ മയക്കുമരുന്നിന് ഏകദേശം 50 ലക്ഷം രൂപ വിലവരും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി പൊലീസ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close