Breaking NewsKERALANEWSTop News

പാലായിലെ ജോസിന്റെ തോൽവിയുടെ കാരണം സിപിഎം അന്വേഷിക്കും; രണ്ടം​ഗ കമ്മീഷനെ നിയോ​ഗിച്ചത് സിപിഎം ജില്ലാ കമ്മിറ്റി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലയിലും കടുത്തുരുത്തിയിലും കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥികൾ തോറ്റതിനെ കുറിച്ച് അന്വേഷിക്കാൻ സിപിഎം കമ്മീഷൻ. ഇന്നലെ ചേർന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയാണ് കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലെ ഇടത് മുന്നണി സ്ഥാനാർത്ഥികളുടെ തോൽവിയുടെ കാരണം അന്വേഷിക്കാൻ രണ്ടം​ഗ കമ്മീഷനെ നിയോ​ഗിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എംപി ജോസഫ്, ടി ആർ രഘുനാഥ് എന്നവരാണ് കമ്മീഷൻ അംഗങ്ങൾ.

പാലായിലെ പരാജയത്തില്‍ സിപിഎമ്മില്‍ നിന്നുള്ള വോട്ടുചോര്‍ച്ച കാരണമായോ എന്നതില്‍ അന്വേഷിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യവും കമ്മീഷന്‍ പരിശോധിക്കുമെന്ന് സിപിഎം ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ജോസ് കെ മാണിയുടെ തോല്‍വിക്ക് കാരണം ബിജെപി വോട്ടുകള്‍ ചോര്‍ന്നതാണെന്ന വാദത്തില്‍ ജില്ലാ നേതൃത്വം ഉറച്ചു നില്‍ക്കുകയാണ്. ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ചോര്‍ന്നതിന്‍റെ ഫലമായിരുന്നു തോല്‍വിയെന്നാണ് നേതാക്കളുടെ വാദം. ഇത് ജില്ലാ സെക്രട്ടറിയേറ്റിലും നേതാക്കള്‍ ആവര്‍ത്തിച്ചു.

അതേസമയം, മുന്നണി മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജോസ് കെ മാണിയുടെ ജനപ്രീതി കുറഞ്ഞതും തോല്‍വിക്ക് കാരണമായി ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത് ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായില്ലെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close