KERALANEWS

രാത്രി രക്ഷകർത്താക്കൾക്കൊപ്പം തട്ടു കടയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന പെൺകുട്ടികളെ ശല്യം ചെയ്‌തെന്ന് പരാതി; യുവാക്കൾ പിടിയിൽ

മാരാരിക്കുളം: രാത്രി രക്ഷകർത്താക്കൾക്കൊപ്പം തട്ടു കടയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന പെൺകുട്ടികളെ ശല്യം ചെയ്‌തെന്ന പരാതിയിൽ രണ്ടു യുവാക്കളെ മാരാരിക്കുളം പൊലീസ് പിടികൂടി. മരുത്തോർവട്ടം നടുവത്ത് വീട്ടിൽ ശ്യാം കൃഷ്ണ(41), മരുത്തോർവട്ടം രേവതി വീട്ടിൽ ഷിനു(42) എന്നിവരെയാണ് മാരാരിക്കുളം ഇൻസ്പെക്ടർ എസ് രാജേഷും സംഘവും പിടികൂടിയത്. ചെല്ലാനം സ്വദേശികളായ പെൺകുട്ടികളെയാണ് ഇവർ ശല്യം ചെയ്തത്.

ഞായറാഴ്ച രാത്രി 10 മണിയോടെ പതിനൊന്നാം മൈൽ ജംഗ്ഷന് വടക്ക് വശത്തുളള തട്ടുകടയിലാണ് സംഭവം. രണ്ടുപെൺകുട്ടികൾ അമ്മയും അച്ഛനുമൊപ്പം ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ മദ്യ ലഹരിയിലെത്തിയ പ്രതികൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ശല്യം അസഹ്യമായപ്പോൾ കുടുംബം തട്ടുകടയിൽ നിന്ന് ഇറങ്ങിപോയി.

ഈ സമയം പ്രതികൾ തടഞ്ഞുനിർത്തി അസഭ്യം വിളിച്ചു. ഇത് ഒരു പെൺകുട്ടി ചോദ്യം ചെയ്തപ്പോൾ പ്രതികൾ പിടിച്ച്‌ തള്ളി. നിലത്ത് വീണ പെൺകുട്ടിക്ക് അപസ്മാരവും വന്നു. വിവരം അറിഞ്ഞ് മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close