KERALANEWS

പശ്ചിമഘട്ടത്തിൽ 2 പുതിയ ഇനം സസ്യങ്ങൾ; ഗവേഷകരോടുള്ള ആദര സൂചകമായി സസ്യങ്ങൾക്ക് പേര് നൽകിയതിങ്ങനെ…

മാല്യങ്കര: എസ്എൻഎം കോളജിലെ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ പശ്ചിമഘട്ട മലനിരകളിൽ നിന്നു 2 പുതിയ ഇനം സസ്യങ്ങൾ കണ്ടെത്തി. ‘ഫിംബ്രി സ്റ്റെലിസ്’ എന്ന ജനുസിൽപ്പെട്ട സസ്യമാണ് കണ്ടെത്തിയത്. ഇതിനു ‘ഫിംബ്രി സ്റ്റെലിസ് സുനിലി’ എന്ന പേരു നൽകി. തിരുവനന്തപുരം പൊന്മുടി, അഗസ്ത്യർകൂടം വനമേഖലകളിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1100 മീറ്റർ ഉയരത്തിലെ പുൽമേടുകളിൽ ആണ് ഇവ സ്ഥിതി ചെയ്യുന്നത്.

വയനാട്ടിലെ ചെമ്പ്ര മലനിരകളിലെ പുൽമേടുകളിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 മീറ്റർ ഉയരത്തിൽ കണ്ടെത്തിയ തെച്ചി വിഭാഗത്തിലെ ‘നിയോനോട്ടിസ്’ ജനുസിൽപെടുന്ന സസ്യത്തിനു ‘നിയോനോട്ടിസ് പ്രഭു’ എന്നാണു പേരു നൽകിയത്. എസ്എൻഎം കോളജിലെ റിട്ട.പ്രഫസറും സസ്യ ഗവേഷകനുമായ ഡോ.സി.എൻ.സുനിൽ, സസ്യ ഗവേഷകനും ലക്നൗ കേന്ദ്ര സസ്യശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രഞ്ജനുമായ ഡോ.കെ.എം.പ്രഭുകുമാർ എന്നിവരോടുള്ള ആദരസൂചകമായാണു സസ്യങ്ങൾക്ക് ഇവരുടെ പേരുകളോടു സാമ്യമുള്ള പേരുകൾ നൽകിയത്.

എസ്എൻഎം കോളജ് ബോട്ടണി വിഭാഗത്തിലെ ഡോ.എം.ജി.സനിൽകുമാർ, ഡോ.ഇ.സി.ബൈജു, നിത്യ, ദിവ്യ, വയനാട്ടിലെ എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ മേധാവി ഡോ.അനിൽകുമാർ, സലിം പിച്ചൻ, പയ്യന്നൂർ കോളജിലെ ബോട്ടണി വിഭാഗം അധ്യാപകൻ ഡോ.രതീഷ് നാരായണൻ എന്നിവരാണു ഗവേഷണ സംഘാംഗങ്ങൾ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close