INDIANEWSTop News

കശ്മീരിലെ സ്കൂളിൽ വെടിവെപ്പ് ; രണ്ട് അധ്യാപകർ മരിച്ചു

ശ്രീനഗർ : ജമ്മുകാശ്മീരിലെ ശ്രീനഗറിൽ രണ്ടധ്യാപകർ വെടിയേറ്റ് മരിച്ചു. സ്കൂളിലേക്ക് അതിക്രമിച്ചു കയറിയ ഭീകരർ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈദ്ഗാ പ്രദേശത്തെ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു വെടിവെപ്പ്. സ്കൂളിലെ പ്രിൻസിപ്പാളും അധ്യാപകനുമാണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തും മുമ്പ് തന്നെ ഇരുവരും മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഇവിടുത്തെ പ്രദേശവാസികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളിൽ അതിക്രമിച്ചു കയറി ഈ ആക്രമണം നടത്തുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ ഒരുക്കിയതായി അറിയിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ നടക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close