INDIANEWS

വിപണിയില്‍ എട്ട്‌ കോടി വിലവരുന്ന രണ്ടായിരം കിലോ കടല്‍കുക്കുമ്പര്‍ പിടികൂടി; പിടികൂടിയത്‌ വംശനാശ ഭീഷണി നേരിടുന്ന കടല്‍ ജീവിയെ


ചെന്നൈ: രണ്ട്‌ ടണ്‍ നിരോധിത സീകുക്കുമ്പര്‍ പിടികൂടി. വിപണിയില്‍ എട്ട്‌ കോടി വില വരുന്ന മത്സ്യമാണിത്‌.

വംശനാശ ഭീഷണി നേരിടുന്നതിനാല്‍ ഇതിനെ പിടിക്കുന്നതിന്‌ വിലക്കുണ്ട്‌. തമിഴ്‌നാട്ടിലെ മണ്ഡപത്തുള്ള വടലൈ തെക്കില്‍ അടുത്ത ഒരു ബോട്ടില്‍ നിന്നാണ്‌ ഇതിനെ പിടിച്ചെടുത്ത്‌.

ഞായറാഴ്‌ച അധികൃതര്‍ക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ അധികൃതര്‍ ബോട്ടില്‍ പരിശോധന നടത്തിയതെന്ന്‌ കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു. അതേസമയം പിടിച്ചെടുത്ത ബോട്ടില്‍ ജീവനക്കാരുണ്ടായിരുന്നില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി. പിടിച്ചെടുത്ത സീ കുക്കുമ്പറിനെ രാമേശ്വരത്തിനടുത്തുള്ള മണ്ഡപത്തിലെത്തിച്ച്‌ വനംവകുപ്പുദ്യോഗസ്ഥര്‍ക്ക്‌ കൈമാറി.

രാത്രിയില്‍ രാജ്യാന്തര കടല്‍അതിര്‍ത്തി കടത്തി ഇതിനെ അയക്കുകയായിരുന്നു ലക്ഷ്യമെന്നാണ്‌ റിപ്പോര്‍ട്ട്‌. ചൈനയിലും ദക്ഷിണ പൂര്‍വ ഏഷ്യയിലും ഏറെ ആവശ്യക്കാരുള്ള ജീവിയാണ്‌ ഒരുതരംകടല്‍പ്പുഴുവായ സീകുക്കുമ്പര്‍.ജൂലൈയില്‍ തീരസംരക്ഷണ സേന 1200 കിലോ സീകുക്കുമ്പറിനെ പിടികൂടിയിരുന്നു. ഇതോടൊപ്പം രണ്ട്‌ പേരെയും അറസ്റ്റ്‌ചെയ്‌തിരുന്നു.

മുന്‍കാലങ്ങളില്‍ ഇതിനെ വന്‍തോതില്‍ തമിഴ്‌നാട്ടിലെ രാമനാഥപുരം തൂത്തുക്കിടി ജില്ലകളില്‍ നിന്ന്‌ ശ്രീലങ്കയിലേക്ക്‌ മത്സ്യബന്ധന യാനങ്ങളില്‍ കടത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close