INDIANEWS

രണ്ട് സ്ത്രീകളുടെ മേല്‍ കാര്‍ ഇടിച്ചു കയറ്റി; പൊലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍


ജലന്ധര്‍: രണ്ട് സ്ത്രീകളുടെ മേല്‍ കാര്‍ ഇടിച്ച് കയറ്റിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം.

ഒരു സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സ്ത്രീകളുടെ കുടുബാംഗങ്ങള്‍ രംഗത്ത് എത്തി. ജലന്ധര്‍ -ഫാഗ്വാര ദേശീയ പാതയിലാണ് അപകടമുണ്ടായത്.

പാതയോരത്ത് നിന്ന സ്ത്രീകളുടെ നേര്‍ക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ കാറോടിച്ച് കയറ്റുകയായിരുന്നു. സ്ഥലത്തെ ഒരു കാര്‍ ഷോറൂമില്‍ ജോലി ചെയ്യുകയായിരുന്ന നവജോത് കൗര്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു.

സിസിടിവി ദൃശ്യങ്ങളില്‍ പൊലീസുകാരന്‍ ഒരു വെള്ള ബ്രീസാ കാര്‍ ഓടിച്ച് കയറ്റുന്നതായി കാണാം. പെണ്‍കുട്ടികള്‍ പിന്നാക്കം മാറിയിട്ടും ഇയാള്‍ വീണ്ടും കാര്‍ അവര്‍ക്ക് നേരെ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close