INDIANEWS

അമിതവേഗത്തിലെത്തിയ പോലീസ് വാഹനം രണ്ട് സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു ; ഒരാൾ തത്ക്ഷണം മരിച്ചു ; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

ജലന്ധർ : പോലീസ് വാഹനം ഇടിച്ച് ഒരു സ്ത്രീ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനം അമിത വേഗതയിലായിരുന്നു. പഞ്ചാബിലെ ജലന്ധർ-ഫഗ്‌വാര ഹൈവേക്ക് സമീപം ധനോവലിയിലാണ് സംഭവം. ഇതേതുടർന്ന് മരിച്ച സ്ത്രീയുടെ ബന്ധുക്കൾ റോഡ് ഉപരോധിച്ചു.

രണ്ട് സ്ത്രീകളും ഹൈവേ ക്രോസ് ചെയ്യുകയായിരുന്നു. അപ്പോൾ പാഞ്ഞു വന്ന പോലീസ് വാഹനം ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ച സ്ത്രീ ഒരു കാർ ഷോറൂമിൽ ജോലി ചെയ്യുകയായിരുന്നു. ഇതേതുടർന്ന് ഇവരുടെ ബന്ധുക്കൾ റോഡ് ഉപരോധിച്ചു. അത് വൻ ഗതാഗതക്കുരുക്കിന് വഴിവെച്ചു.

അതേസമയം സംഭവസ്ഥലത്തെത്തിയ എസ്പി ബല്‍വീന്ദര്‍ ഇക്ബാല്‍ സിങ് അന്വേഷണം പുരോഗമിക്കുകയാണെന്നും അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ കിട്ടിയതായും പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close