KERALANEWS

കെട്ടിട നിർമ്മാണത്തിനിടെ പലക പൊട്ടി ; കിണറ്റിൽ വീണ് രണ്ട് അതിഥിതൊഴിലാളികൾ മരിച്ചു

പാലക്കാട് : പശ്ചിമബംഗാൾ സ്വദേശികളായ രണ്ടു പേര് കിണറ്റിൽ വീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. കെട്ടിടനിർമ്മാണത്തിനിടെ പലക പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം നടക്കവേ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. പലകയുടെ ബലക്ഷയമാണ് അപകടത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും എത്രയും പെട്ടെന്ന് പുറത്തെടുത്ത്‌ മണ്ണാർക്കാടിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണറിന്റെ സംരക്ഷണ ഭിത്തിയിൽ തലയിടിച്ചു വീണതാണ് മരണകാരണം. നാട്ടുകാരും അഗ്നിശമനസേനയും ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close