INDIANEWS

കളിക്കുന്നതിനിടെ എട്ടാംനിലയില്‍ നിന്ന് വീണു; രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു


അഹമ്മദാബാദ്: രണ്ട് വയസുകാരന് എട്ടാംനിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം. ഗുജറാത്തിലെ കതര്‍ഗാമില്‍ ആണ് സംഭവം.

കുഞ്ഞ് വീണയുടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുട്ടി അപകടത്തില്‍ പെടുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബാല്‍ക്കണിയിലെ ഉയരം കുറഞ്ഞ പാരപ്പറ്റില്‍ സ്ഥാപിച്ചിട്ടുള്ള സ്റ്റീല്‍ ഗ്രില്ലിനിടയിലൂടെ കുട്ടി താഴേക്ക് വീഴുന്നത് കാണാം. മിഹിര്‍ ദേവ് എന്ന കുഞ്ഞിനാണ് ദാരുണാന്ത്യമുണ്ടായത്.

ശരീരം മുഴുവന്‍ സാരമായ പരിക്കേറ്റിരുന്നു. ഒന്നാംനിലയുടെ മുകളിലായാണ് കുഞ്ഞ് വന്ന് വീണത്. 70 അടി ഉയരത്തില്‍ നിന്നായിരുന്നു വീഴ്ച. വാതില്‍ തുറന്നപ്പോള്‍ കുട്ടി പുറത്ത് പോകുകയായിരുന്നു. കുട്ടി പോയത് അറിയാതെ വീട്ടുകാര്‍ പതിവ് ജോലികളില്‍ മുഴുകി.

രണ്ട് തവണ കുട്ടി പാരപ്പറ്റിന് മുകളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്തു. പിന്നീട് ഒരു തവണ കൂടി അതിന് ശ്രമിക്കുമ്പോള്‍ സ്റ്റീല്‍ ദണ്ഡുകള്‍ക്കിടയിലൂടെ നോക്കാന്‍ ശ്രമിക്കുകയും കുട്ടിയുടെ ബാലന്‍സ് നഷ്ടമാകുകയുമായിരുന്നു. ഇതോടെ കുഞ്ഞിന്റെ ശരീരത്തിന്റെ പകുതിയും ഗ്രില്ലിന് പുറത്തായി. ഇതോടെ താവേക്ക് പതിക്കുകയുമായിരുന്നു. കുട്ടിയുടെ വീട്ടുകാരെ ഉടന്‍ തന്നെ കെട്ടിടത്തിലുള്ളവര്‍ വിവരം അറിയിച്ചു. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close