
കോഴിക്കോട്: കൊയിലാണ്ടിയില്‍ കഞ്ചാവുമായി രണ്ടു പേർ പോലീസ് പിടിയിൽ. കൊയിലാണ്ടി ഗോപിനിവാസ് സുനിൽ (30), കൊയിലാണ്ടി മാവുള്ളി പുറത്തൂട്ട് ഷമീർ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 110 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കൊയിലാണ്ടി എസ്.ഐ എം.എൻ. അനൂപും സംഘവും പട്രോളിംങ്ങ് നടത്തവെയാണ് ഇരുവരും പിടിയിലായത്.
പൊലീസിനെ കണ്ടപ്പോൾ പരുങ്ങിയ ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് സംഘത്തിൽ സോജൻ, ബിനീഷ് തുടങ്ങിയവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ യുവാക്കളെ റിമാൻറ് ചെയ്തു.