KERALANEWS

വിളിച്ചാൽ ഫോണ്‍ എടുക്കാറില്ല; മന്ത്രിക്കെതിരെ വിമര്‍ശനവുമായി എംഎല്‍എ‍ യു പ്രതിഭ

മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കായംകുളം എംഎൽഎ യു പ്രതിഭ. തനിക്ക് അടുപ്പമുള്ള മന്ത്രി ആയിട്ടുകൂടി എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ പോലും മന്ത്രി ഫോൺ എടുക്കാറില്ല എന്ന് എംഎൽഎ പറഞ്ഞു. താൻ ഒരിക്കലും വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയല്ല പകരം ഒരു എംഎൽഎ എന്ന നിലക്ക് ജനകീയ വിഷയങ്ങൾ സംസാരിക്കുന്നതിനാണ് വിളിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

കായംകുളം ഗവൺമെന്റ് യു പി സ്കൂളിൽ വെച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഒരു ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്ന അവസരത്തിലാണ് യു പ്രതിഭ ഈ വിമർശനം ഉന്നയിച്ചത്. എന്നാൽ വിമർശനം ഉന്നയിച്ച വേളയിൽ മന്ത്രിയുടെ പേര് പരാമർശിച്ചില്ല. മന്ത്രി എന്ന് മാത്രം അതിസംബോധന ചെയ്തായിരുന്നു വിമർശനം നടത്തിയത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയായിരുന്നു പരിപാടി ഉൽഘാടനം ചെയ്തത്. പേരെടുത്ത് പറയാതെ ഒരു മന്ത്രിയെ വിമർശിച്ചപ്പോൾ മന്ത്രി ശിവൻകുട്ടി എപ്പോൾ വിളിച്ചാലും മറുപടി നൽകുന്ന ആളാണെന്നും പറഞ്ഞു. അതുപോലെ ഏതെങ്കിലും സാഹചര്യത്തിൽ ഫോൺ എടുക്കാൻ സാധിച്ചില്ലെങ്കിൽ ചില മന്ത്രിമാർ തിരിച്ചുവിളിക്കാറുണ്ടെന്നും കായംകുളം എംഎൽഎ യു പ്രതിഭ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close