NEWSWORLD

യുഎഇ സ്വദേശികൾക്ക് വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള നിയന്ത്രണങ്ങളിൽ ഇളവ്; രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് യാത്രാനുമതി

അബുദാബി: യുഎഇ സ്വദേശികൾക്ക് വിദേശത്തേക്ക് യാത്ര ചെയ്യാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റിയാണ് യാത്രാ നിബന്ധനകൾ പരിഷ്കരിച്ച് കൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്കും ഇനി മുതൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യാൻ സാധിക്കും.

അതേസമയം വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് നിയന്ത്രണം തുടരും. യുഎഇയുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍, രോഗികള്‍, മാനുഷിക പരിഗണന ലഭിക്കുന്ന കേസുകള്‍, സ്‍കോളര്‍ഷിപ്പുകളോടെ വിദേശത്ത് പഠിക്കുന്നവര്‍ എന്നിവര്‍ക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര അനുവദിക്കും. എന്നാല്‍ അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.

വിദേശത്ത് നിന്ന് മടങ്ങി വരുമ്പോള്‍ 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധന, ആറ് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധന എന്നിവ നടത്തണം. യുഎഇയില്‍ എത്തിയാലുടനെ പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാവണം. പിന്നീട് നാലാം ദിവസും എട്ടാം ദിവസവും പരിശോധന ആവര്‍ത്തിക്കുകയും വേണം. വാക്സിനെടുക്കാത്തവര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റീനുണ്ടാവും. ഇവര്‍ രാജ്യത്ത് പ്രവേശിച്ച ഉടനെയും പിന്നീട് ഒന്‍പതാം ദിവസവുമാണ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close