KERALANEWS

യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി ആശ ശരത്ത്; ഗോൾഡൻ വിസയിൽ തിളങ്ങി മലയാള ചലച്ചിത്ര ലോകം

അബുദാബി: ഇത്തവണ യുഎഇയുടെ ഗോൾഡൻ വിസ സ്വീകരിച്ചത് മലയാളത്തിലെ പ്രശസ്ത സിനിമ സീരിയൽ നടി ആശ ശരത്ത് ആണ്. താരം ദുബായ് താമസ – കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥരിൽ നിന്ന് ആശ ശരത് 10 വർഷത്തേക്കുള്ള ഗോൾഡൻ വിസ ഏറ്റു വാങ്ങി.

കഴിഞ്ഞ 27 വർഷമായി യുഎഇയിൽ ആണ് ആശ ശരത്ത് സ്ഥിര താമസം. സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുന്നു. ആശയുടെ ഭർത്താവും യുഎഇയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.

സമൂഹത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്നവർക്കാണ് യുഎഇ ഭരണകൂടം ഗോൾഡൻ വിസ അനുവദിക്കുന്നത്. മലയാള സിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, മിഥുൻ, നൈല എന്നിവർക്കും ഇതിനോടകം ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close