KERALAMoviesNEWS

മോഹൻലാലിനും മമ്മൂട്ടിക്കും പിന്നാലെ ടോവിനോയും ; യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി താരം

മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ യുവ നടൻ ടോവിനോ തോമസിനും യുഎഇ ഗോൾഡൻ വിസ ലഭിച്ചു. യുഎഇയിലെത്തിയ താരം വിസ ഏറ്റുവാങ്ങി.

യുഎഇയുടെ 10 വർഷത്തെ ഗോൾഡൻ വിസയാണ് ടോവിനോയ്ക്ക് ലഭിച്ചത്. അതേസമയം ഇന്ന് മുതൽ 10 വർഷത്തെ കൾചറൽ വിസ നൽകുമെന്ന് ദുബായ് കൾചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു. ക്രാഫ്റ്റ്സ്മാൻ, ക്രിയേറ്റീവ് സംരംഭകർ, മറ്റു കലാ പ്രതിഭകൾ എന്നിവർക്കാണ് കൾച്ചറൽ വിസ ലഭിക്കുക.

കലാകാരന്മാരും സർഗാത്മകരംഗത്ത് പ്രവർത്തിക്കുന്നവരും 10 വർഷത്തെ വിസയ്ക്ക് വേണ്ടിയുള്ള തങ്ങളുടെ അപേക്ഷകൾ culturalvisa@dubaiculture.ae എന്ന മെയിലിലേയ്ക്കാണ് അയക്കേണ്ടത്.അപേക്ഷ അയക്കുന്നവർ അയക്കുന്നവർ പാസ്പോർട് കോപ്പി, എമിറേറ്റ്സ് ഐഡി, സാംസ്കാരിക ജീവിതത്തെക്കുറിച്ചുള്ള വിവരണം, ഫോൺനമ്പർ, മേൽവിലാസം, ജോലി ചെയ്യുന്ന സ്ഥലം എന്നിവയും വിദ്യാഭ്യാസ യോഗ്യത, സമൂഹത്തിന് നൽകിയ സംഭാവനകളുടെ രേഖകൾ, തൊഴിൽ തുടങ്ങിയ സംബന്ധിച്ച വിവരങ്ങളും കൈമാറണം.


ദുബായിയുടെ കൾചറൽ വിസ ലോകത്ത് തന്നെ ഇതാദ്യമാണ്. അൽ ക്വോസ് ക്രിയേറ്റീവ് സോൺ വികസന പദ്ധതിയുടെ ഭാഗമായാണ് കൾചറൽ വിസ ആരംഭിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close