NEWSWORLD

ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

ദുബൈ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള ഇന്റിഗോ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഓഗസ്റ്റ് 20 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 1.30 മുതൽ യുഎഇയിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ചൊവ്വാഴ്ച മുതൽ ഓഗസ്റ്റ് 24 വരെയാണ് യുഎഇയിലേക്കുള്ള ഇൻഡിഗോ സർവീസുകൾ തടഞ്ഞതെങ്കിലും അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ വിലക്ക് പിൻവലിക്കുകയായിരുന്നു. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് റാപിഡ് പി സി ആർ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയിൽ എത്തിച്ചതിനാണ് നടപടിയെടുത്തത്.

യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close