
തമിഴ് സിനിമയിലെ പ്രധാന നടനും, നിർമ്മാതാവും അതിലുപരി തമിഴ്നാട് മന്ത്രികൂടിയായ ഉദയനിധിസ്റ്റാലിൻ്റെ ജൻമദിനം ഡിഎംകെ കേരള ഘടകം വിവിധ ജീവകാരുണ്യ പരിപാടികളോടെ ആഘോഷിച്ചു. കേരള ഘടകം പ്രസിഡണ്ട് പുതുക്കോട്ടെ മുറുകേശന്റെ നേതൃത്വത്തിലാണ് ആഘോഷം നടന്നത്.

ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നുള്ള തമിഴ്നാട് നിയമസഭാംഗമാണ് ഉദയനിധിസ്റ്റാലിൻ. റെഡ് ജയന്റ് മൂവീസ് എന്ന തന്റെ പ്രൊഡക്ഷൻ സ്റ്റുഡിയോയിലൂടെ നിർമ്മാതാവും നടനുമായി ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം കുരുവി (2008), ആധവൻ (2009) എന്തിരൻ, മന്മദൻ അമ്പു (2010) തുടങ്ങിയ ചിത്രങ്ങൽ നിർമ്മിച്ചു. പിന്നീട് ഒരു കാൽ ഒരു കണ്ണാടി (2012) എന്ന റൊമാന്റിക് കോമഡിചിത്രലൂടെ ഒരു നടനായി അരങ്ങേറ്റം കുറിച്ചു, അതിനുശേഷം അദ്ദേഹം സ്വന്തം സിനിമകളുടെ നിർമ്മാണവും അഭിനയവും ചലചിത്ര ലോകത്തെ ജീവിതം തുടർന്നു.
അച്ഛനെ പോലെ തന്നെ തന്റെ അച്ചന്റെ പോര് പറ്റിയല്ല ഉദയനിധി രാഷ്ട്രീയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. അതിന് ഉത്തമ ഉദാഹരണമാണ് സമര വേദിയിൽ പൗരത്വ ഭേദഗതി നിയമം കീറെയിറഞ്ഞത്. തുടർന്ന് ഉദയഗരിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അച്ചനെ പോലെ മകനും നാളെ ശക്തനായ ഭരണാധികാരി ആകും എന്നത് തീർച്ച.