NEWSWORLD

ഉഗാണ്ടയിൽ ബോംബാക്രമണം നടത്തി ഭീകരർ; ജീവനെ ബഹുമാനിക്കാത്ത പന്നികൾ ചെയ്യുന്ന പ്രവർത്തികളെ പരാജയപ്പെടുത്തുമെന്ന് പ്രസിഡന്റ് യോവേരി മുസെവേനി

കമ്പാല: ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ഒരു ബാറിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തെ തുടന്ന് ബാറിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി തെരുവിലേക്ക് ചിതറി ഓടി.

ഭീകരർ പ്ലാസ്റ്റിക് ബാഗിൽ ബോംബ് പൊതിഞ്ഞ് വെച്ചിരിക്കാമെന്ന് പ്രസിഡന്റ് യോവേരി മുസെവേനി പറഞ്ഞു. ഉഗാണ്ടയിലെ തീവ്രവാദത്തെക്കുറിച്ച് യുകെ സർക്കാർ മുന്നറിയിപ്പ് നൽകി ഒരാഴ്ചയ്ക്ക് ശേഷമാണ് സ്ഫോടനം സംഭവിച്ചത്. ഇത്തരത്തിലുള്ള ആക്രമണങ്ങൾ വിരളമാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത്. തീവ്രവാദികൾ ആക്രമണം നടത്താൻ വളരെ സാധ്യതയുണ്ട് എന്നും റെസ്റ്റോറന്റുകളും ബാറുകളും ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ട് പേർ ഒരു പ്ലാസ്റ്റിക് ബാഗിൽ കുപ്പി പോലെ തോന്നിക്കുന്ന സാധനങ്ങളുമായി പരിസരത്തേക്ക് വന്നതായി ദൃക്‌സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എന്നിരുന്നാലും, ഏത് തരത്തിലുള്ള ബോംബാണ് ഉപയോഗിച്ചതെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനം തീവ്രവാദ പ്രവർത്തനമാണെന്ന് തോന്നുന്നതായും കുറ്റവാളികളെ പിടികൂടുമെന്ന് ഉറപ്പ് നൽകിയതായും മുസെവേനി ട്വിറ്ററിൽ പറഞ്ഞു.

പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ല, ജീവനെ ബഹുമാനിക്കാത്ത പന്നികൾ ചെയ്യുന്ന മറ്റെല്ലാ ക്രിമിനലിറ്റികളെയും പരാജയപ്പെടുത്തിയതുപോലെ ഈ ക്രിമിനലിറ്റിയെയും ഞങ്ങൾ പരാജയപ്പെടുത്തും എന്ന് പ്രസിഡന്റ് യോവേരി മുസെവേനി പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്ത് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലാണ് ഫോറൻസിക് അന്വേഷണ ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തുന്നത്.

2010ൽ ലോകകപ്പ് ഫൈനൽ സ്‌ക്രീനിങ്ങ് ഫുട്‌ബോൾ പ്രേമികൾ കണ്ട കമ്പാലയിലെ വേദികളിലുണ്ടായ സ്‌ഫോടനത്തിൽ 74 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽ-ഷബാബിൽ നിന്നുള്ള ആക്രമണത്തിന്റെ സൂത്രധാരന്മാർ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close