INDIANEWS

ഇന്ത്യയുടെ കോവാക്സിൻ അംഗീകരിച്ച് ബ്രിട്ടൻ; നിയമം നവംബർ 22 മുതൽ പ്രാബല്യത്തിൽ വരും; ക്വാറന്റൈനും ഒഴിവാക്കി

ന്യൂഡൽഹി: ഇന്ത്യയുടെ കോവാക്സിൻ അംഗീക്കരിച്ച് ബ്രിട്ടൻ. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിംഗിൽ ഉൾപ്പെടുത്തിയ കോവിഡ് 19 വാക്‌സിനുകൾ അംഗീകരിക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. ഇതിൽ ചൈനയുടെ സിനോവാക്, സിനോഫാം, ഇന്ത്യയുടെ കോവാക്‌സിൻ എന്നിവ രാജ്യത്തേക്ക് പ്രവേശിക്കാൻ യാത്രക്കാർക്ക് സ്വീകരിക്കാൻ കഴിയുന്ന അംഗീകൃത വാക്സിനുകളായി ബ്രിട്ടൻ പരിഗണിച്ചു.

നവംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മലേഷ്യ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പൂർണമായും വാക്സിനേഷൻ എടുത്ത ആളുകൾക്ക് പ്രയോജനപ്പെടും. പൂർണ്ണമായും വാക്സിനേഷൻ എടുത്ത 18 വയസ്സിന് താഴെയുള്ള എല്ലാ ആളുകൾക്കും ബ്രിട്ടനിലേക്ക് യാത്ര ചെയ്യാം.

മാത്രമല്ല, രാജ്യം അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യവുമില്ല. ഇത് യാത്രാ നിയമങ്ങൾ കൂടുതൽ ലളിതമാക്കുകയാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close