NEWSWORLD

കോവിഷീൽഡ്‌ വാക്‌സിൻ അംഗീകരിക്കുന്നു ; യാത്രാ നിർദേശങ്ങൾ പുതുക്കി യു. കെ. സർക്കാർ

കഴിഞ്ഞ ദിവസം കോവിഷീൽഡ്‌ വാക്‌സിൻ എടുത്തവരെ വാക്‌സിൻ എടുത്തവരായി പരിഗണിക്കില്ല, അവർക്ക് ക്വാറന്റൈൻ ആവശ്യമാണെന്ന് യു. കെ. സർക്കാർ പറഞ്ഞിരുന്നു. ഇത് ഒരുപാട് വിമർശനങ്ങൾക്ക് ഇട വരുത്തിയിരുന്നു. കേന്ദ്രമന്ത്രിമാർ വരെ ഇതിനെതിരെ രംഗത്തെത്തി. ഇതേതുടർന്ന് പുതുക്കിയ യാത്ര നിർദേശത്തിൽ യു. കെ. സർക്കാർ കോവിഷീൽഡ്‌ വാക്‌സിൻ അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കി. വാക്‌സിൻ അംഗീകരിക്കുമ്പോഴും ഇന്ത്യയിൽ നിന്നുള്ളവരുടെ ക്വാറന്റൈൻ മാറ്റുന്നതായി അറിയിച്ചിട്ടില്ല. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രശ്നം നിലനിക്കുന്നു എന്ന് സൂചിപ്പിക്കുമ്പോഴും കാര്യം വ്യക്തമാക്കുന്നില്ല.

കോവിഷീൽഡ് സ്വീകരിച്ച ആളുകളെ പ്രതിരോധ കുത്തിവെപ്പ് ലഭിച്ചതായി പരിഗണിക്കില്ലെന്ന യുകെ സർക്കാരിന്റെ തീരുമാനം വിവേചനപരമാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല പറഞ്ഞിരുന്നു. വാക്സിൻ അംഗീകരിക്കുന്നില്ലെങ്കിൽ നടപടിക്രമങ്ങൾ മാറ്റേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂയോർക്കിൽ നടന്ന ഒരു മീറ്റിംഗിൽ വെച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പുതുതായി നിയമിതയായ ബ്രിട്ടീഷ് വിദേശ കാര്യാ സെക്രട്ടറി എലിസബത്ത് ട്രെസുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close