NEWSWORLD

ബ്രിട്ടനിൽ പാർലമെന്റ് അംഗത്തിന്റെ കൊലപാതകം; ഭീകരാക്രമണമെന്ന് ബ്രിട്ടൻ

ലണ്ടൺ: ബ്രിട്ടനിൽ പാർലമെന്റ് അംഗത്തെ കുത്തി കൊലപ്പെടുത്തിയത് ഭീകരാക്രമണം. സൗത്ത്എൻഡ് വെസ്റ്റ് മണ്ഡലത്തിലെ എംപി ഡേവിഡ് ആമിസാണ് ഇന്നലത്തെ ആക്രമണത്തിൽ മരിച്ചത്. കൊലയ്ക്കു പിന്നിൽ തീവ്രവാദ നിലപാടുള്ളയാളാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലെയ്ഗ് ഓൺ സീയിലെ മെത്തഡിസ്റ്റ് പള്ളിയിൽ വോട്ടര്‍മാരുമായി സംവദിക്കവെയാണ് ഡേവിഡ് ആമിസ് കുത്തേറ്റ് മരിച്ചത്.

സംവാദ വേദിയിലേക്ക് അതിക്രമിച്ച് കയറി ഡേവിഡ് അമെസിനെ പലയാവർത്തി കുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരോ വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സംഭവസ്ഥലത്ത് വെച്ച തന്നെ എംപി മരിച്ചിരുന്നു. 25 വയസ് പ്രായം തോന്നിക്കുന്ന അക്രമി ആക്രമണത്തിനായി ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട മറ്റാരെയും കസ്താദിയിൽ എടുത്തിട്ടില്ല എന്ന് പോലീസ് പറഞ്ഞു.

വിവാഹിതനായ ഡേവിഡ് അമെസിന് അഞ്ച് മക്കളാണ് ഉള്ളത്. ബസില്‍ഡോണിനെ പ്രതിനിധീകരിച്ച് 1983ലാണ് ആദ്യമായി ഡേവിഡ് അമെസ് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ എത്തുന്നത്. 97 മുതല്‍ സൗത്ത് എന്‍ഡ് വെസ്റ്റിനെ പ്രതിനിധീകരിക്കുന്നു. 2015 പൊതുജന സേവനത്തിന് രാജ്ഞിയുടെ പുരസ്കാരം നേടിയിട്ടുണ്ട്.

കൊലപാതകത്തിന് പിന്നാലെ ബ്രിട്ടനില്‍ ഔദ്യോഗിക പതാക താഴ്ത്തിക്കെട്ടി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ജനധിപത്യത്തിനെതിരായ ആക്രമണം എന്നാണ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ തന്റെ പാര്‍ട്ടി എംപിയായ ഡേവിഡ് ആമിസണിന്‍റെ കൊലപാതകത്തെ വിശേഷിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close