INDIANEWS

കോവിഷീൽഡിനെ അംഗീകരിക്കാത്ത യുകെയുടെ പുതിയ നിയമം വിവേചനപരമായ നയമെന്ന് ഇന്ത്യ; യുകെ വിദേശകാര്യ സെക്രട്ടറിയുമായി ഇന്ത്യ വിഷയം ചർച്ച ചെയ്തു

ന്യൂഡൽഹി: കോവിഷീൽഡ് സ്വീകരിച്ച ആളുകളെ പ്രതിരോധ കുത്തിവെപ്പ് ലഭിച്ചതായി പരിഗണിക്കില്ലെന്ന യുകെ സർക്കാരിന്റെ തീരുമാനം വിവേചനപരമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല. കോവിഷീൽഡ് അംഗീകരിക്കാത്തത് വിവേചനപരമായ നയമാണ്. ഇത് യുകെയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ ബാധിക്കുന്നു. പുതിയ യുകെ വിദേശകാര്യ സെക്രട്ടറിയുമായി വിദേശകാര്യ മന്ത്രി വിഷയം ശക്തമായി ഉന്നയിച്ചു. ഈ പ്രശ്നം പരിഹരിക്കുമെന്ന് ചില ഉറപ്പുകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും ഹർഷവർധൻ ശൃംഗ്ല വിഷയത്തിൽ പ്രതികരിച്ചു.

ഇന്ത്യ, ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് കുത്തിവെയ്പ്പ് എടുത്തിട്ടുള്ളവരെ വാക്സിനേഷൻ എടുക്കാത്തവരായി കണക്കാക്കാനും അവരെ 10 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനും യുകെ സർക്കാർ തീരുമാനിച്ചു. പുതിയ നിയമങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് എത്തുന്നവർ 10 ദിവസത്തെ ക്വാറന്റൈൻ ഇരിക്കുകയും കോവിഡ് -19 പരിശോധന നടത്തുകയും വേണം. കോൺഗ്രസ്സ് നേതാവും എംപിയുമായ ശശി തരൂർ യുകെയുടെ ഈ നിയമത്തിനെ എതിർത്തുകൊണ്ട് പ്രതികരിച്ചിരുന്നു.

യുകെയുടെ നിയമം ഇന്ത്യക്കാരോടുള്ള വിവേചനമാണെന്ന് ഇന്ത്യൻ സർക്കാർ പ്രതികരിച്ചു. ഇരു രാജ്യങ്ങളും അവരവരുടെ വാക്സിനുകൾ പരസ്പരം അംഗീകരിക്കുന്നില്ലെങ്കിൽ നടപടിക്രമങ്ങൾ മാറ്റേണ്ടി വരുമെന്നും കേന്ദ്രം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close