INDIANEWS

യുകെയുടെ ക്വാറന്റൈൻ നിയമങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച് ശശിതരൂർ; യുകെ മുന്നോട്ട് വെക്കുന്ന ഇരട്ടത്താപ്പ് മനസ്സിലാക്കാൻ സാധിക്കില്ല

പൂർണ്ണമായും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുള്ള ഇന്ത്യക്കാർക്ക് യുകെ ഭരണകൂടം ഏല്പിക്കുന്ന ക്വാറന്റൈൻ നിയമങ്ങളെക്കുറിച്ച് പ്രതികരിച്ച് കോൺഗ്രസ്സ് നേതാവും എംപിയുമായ ശശി തരൂർ. യുകെ മുന്നോട്ട് വെക്കുന്ന ഇരട്ട മാനദണ്ഡങ്ങൾ മനസ്സിലാക്കാൻ കഴിയില്ല. എനിക്ക് ഒരു രാജ്യത്ത് പോയി 10 ദിവസം ക്വാറന്റൈനിൽ ഇരിക്കാനുള്ള സമയമില്ല. അതിനാൽ ഞാൻ എന്റെ യാത്ര റദ്ദാക്കുകയാണെന്നാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്.

ആഫ്രിക്ക, അമേരിക്ക, യുഎഇ, ഇന്ത്യ, തുർക്കി, ജോർദാൻ, തായ്‌ലൻഡ്, റഷ്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ എടുത്തവർക്ക് യുകെയിൽ വരാം. എന്നാൽ 10 ദിവസം ക്വാറന്റൈനിൽ ഇരിക്കുകയും തുടർന്ന് പരിശോധന നടത്തുകയും വേണം എന്നാണ് യുകെ മുന്നോട്ട് വെക്കുന്ന നിയമം എന്ന് പറയുന്ന ‘alex macheras ‘ എന്ന വ്യക്തിയുടെ ട്വിറ്റർ കുറിപ്പ് ഷെയർ ചെയ്തുകൊണ്ട് തിങ്കളാഴ്ച്ച ശശി തരൂർ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ട്വിറ്റർ ഷെയർ ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചു, ഇക്കാരണത്താൽ ഞാൻ @cambridgeunion ലെ ഒരു സംവാദത്തിൽ നിന്നും, എന്റെ #TheBattleOfBelonging എന്ന പുസ്തകത്തിന്റെ യുകെ പതിപ്പിനുള്ള ലോഞ്ച് ഇവന്റുകളിൽ നിന്നും പിന്മാറി. അവിടെ #TheStruggleForIndiasSoul എന്ന പേരിൽ പ്രസിദ്ധീകരിച്ചു. പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത ഇന്ത്യക്കാരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുന്നത് കുറ്റകരമാണ്. ഇത് പുനഃപരിശോദിക്കേണ്ടതുണ്ട്.

യുകെയുടെ പുതിയ നിയമങ്ങൾ അനുസരിച്ച്, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII) നിർമ്മിച്ച കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർക്ക് വാക്സിനേഷൻ നൽകാത്തതായി കണക്കാക്കുകയും 10 ദിവസത്തേക്ക് ക്വാറന്റൈൻ ഏർപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ഈ നിയമം ഇന്ത്യക്കാരോടുള്ള വിവേചനമാണെന്ന് ഇന്ത്യൻ സർക്കാർ പ്രതികരിച്ചു. ഇരു രാജ്യങ്ങളും അവരവരുടെ വാക്സിനുകൾ പരസ്പരം അംഗീകരിക്കുന്നില്ലെങ്കിൽ നടപടിക്രമങ്ങൾ മാറ്റേണ്ടി വരുമെന്നും കേന്ദ്രം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close