INSIGHTNEWS

തന്റെ നായക്കുട്ടികളുടെ രോമം കൊണ്ടൊരു സ്കാർഫ് ; സോഷ്യൽ മീഡിയകളിൽ തരംഗമായ ചിത്രം

വീട്ടിൽ വളർത്തു മൃഗങ്ങൾ ഉള്ള എല്ലാവരോടും പ്രത്യേകിച്ച് പട്ടിയേയും പൂച്ചയേയും വളർത്തുന്നവരോട് ആൾക്കാർ സാധാരണയായി ചോദിക്കാറുള്ള ചോദ്യമാണ് ഇവയുടെ രോമം ശല്യമല്ലേ എന്ന്. മൃഗങ്ങളുടെ പൊഴിയുന്ന രോമം എന്തുചെയ്യും, അവ ശല്യമല്ലേ എന്ന് പലർക്കും സംശയമാണ്. വീട്ടിൽ മൃഗങ്ങളെ ഓമനിച്ചു വളർത്തുന്ന എല്ലാവരും ഈ ചോദ്യം സ്ഥിരമായി കേൾക്കാറുള്ളതാണ്. എന്നാൽ ഈ ചോദ്യം യുകെയിലെ മിഷേൽ പാർക്കറോടാണ് ചോദിക്കുന്നതെങ്കിൽ അവർ പറയും, ആ രോമങ്ങൾ കൊണ്ട് താൻ സ്കാർഫ് ഉണ്ടാക്കി ധരിക്കും എന്ന്.

താൻ വളർത്തുന്ന നയക്കുട്ടികളുടെ നീളുന്നതും പൊഴിയുന്നതുമായ രോമം കൊണ്ട് എന്ത് ചെയ്യാൻ ആകും എന്ന ചിന്തയാണ് ലീഡ്‌സിലെ ഡിസൈൻ കൺസൾട്ടന്റായ മിഷേൽ പാർക്കറിൽ വേറിട്ട ഒരു ഭാവന ഉദിപ്പിച്ചത്. തന്റെ നയക്കുട്ടികളുടെ രോമം കൊണ്ടവൾ സ്കാർഫ് തുന്നി എടുത്തു. കട്ടിയുള്ള വെളുത്ത സ്കാർഫ് ധരിക്കുന്ന ചിത്രം പാർക്കർ പ്രചരിപ്പിച്ചതോടെയാണ് സോഷ്യൽ മീഡിയകളിൽ ഇത് തരംഗമായത്. അഞ്ചടി നീളമുള്ള കട്ടിയുള്ള വെളുത്ത് മനോഹരമായ സ്കാർഫ് രണ്ട് നായ്ക്കളിൽ നിന്നും ശേഖരിച്ച രോമം കൊണ്ട് നിർമ്മിച്ചതാണ് എന്ന് അറിഞ്ഞതോടെ ആളുകൾക്ക് അത്ഭുതം തോന്നി.

പാർക്കർ തന്റെ നാല് വയസ്സുള്ള സമോയിഡി എന്ന നായയിൽ നിന്ന് 15 ഔൺസ് മുടി ശേഖരിച്ചു. 12 വയസ്സുള്ള കീഷോണ്ടിൽ നിന്ന് ഏകദേശം 7 ഔൺസ് മുടിയും ശേഖരിച്ചാണ് സ്കാർഫ് തുന്നിയത്. വസ്ത്രങ്ങൾ മുതൽ ചെറിയ കളിപ്പാട്ടങ്ങൾ വരെ, വളർത്തുമൃഗങ്ങളുടെ രോമം കൊണ്ട് സൃഷ്ടിക്കാൻ കഴിയുമെന്ന് അവർ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close