KERALANEWS

‘ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ?’ കോട്ടയത്തെ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കം മറനീക്കി പുറത്ത്

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോട്ടയം നഗരത്തിലും ജില്ല കമ്മിറ്റി ഓഫീസിന് മുന്നിലുമാണ് പോസ്റ്റർ കാണപ്പെട്ടത്. “ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തും, ചൂതാട്ടകേന്ദ്രവും നടത്തുന്നവനുമോ? ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ?” എന്ന് പറഞ്ഞ പോസ്റ്ററിൽ സേവ് കോൺഗ്രസ് എന്ന് എഴുതിയിടിടുണ്ട്.

പുതുതായി കോട്ടയം ജില്ല കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്കെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷ പെട്ടിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയാണെന്നും പോസ്റ്ററിൽ പറഞ്ഞു വെച്ചിരിക്കുന്നു. നാട്ടകം സുരേഷിനേയും യൂജിൻ തോമസിനെയുമാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഉമ്മൻചാണ്ടിയുടേയും തിരുവഞ്ചൂർ രാധാകൃഷ്ണന്റേയും പ്രതിനിധികളാണ് ഇവർ രണ്ടു പേരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close