NEWSTop NewsWORLD

ഉംറ വിസ; തീർത്ഥാടകരുടെ ബിയോമെട്രിക് വിവരങ്ങൾ ഇനി സ്മാർട്ഫോൺ വഴി രജിസ്‌ട്രേഷൻ; സേവനം ആരംഭിച്ചതായി സൗദി അറേബ്യ

റിയാദ്: ഉംറ വിസയ്ക്കായി തീർത്ഥാടകരുടെ ബിയോമെട്രിക് വിവരങ്ങൾ സ്മാർട്ഫോണിലൂടെ ഇനി സ്വയം രജിസ്റ്റർ ചെയ്യാം. ഇതിനായുള്ള സേവനം ആരംഭിച്ചതായി സൗദി അറേബ്യ അറിയിച്ചു. ആദ്യ ഘട്ടത്തിൽ സേവനം കുവൈറ്റിൽ നിന്നുള്ള തീർത്ഥാടകർക്കാകും ലഭ്യമാവുക.

ഹജ്ജ്, ഉംറ വിസകള്‍ ലഭിക്കുന്നതിനായി തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലൂടെ സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറക്കിയത്. വിശ്വാസികള്‍ക്ക് ഈ സംവിധാനത്തിലൂടെ തങ്ങളുടെ സ്വന്തം രാജ്യങ്ങളില്‍ നിന്ന് തന്നെ ഓണ്‍ലൈനിലൂടെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാനും വിസ നേടാനും കഴിയും. ഇതിനായി വിസ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുമെന്നത് ഒഴിവാക്കാൻ ഈ അപ്ലിക്കേഷൻ സഹായിക്കും. തീർത്ഥാടകർക്ക് തങ്ങളുടെ വിവരങ്ങൾ എല്ലാം ഓൺലൈനിലൂടെ തന്നെ നല്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത് എന്ന അധികൃതർ വ്യക്തമാക്കി.

അതേസമയം ബയോമെട്രിക് വിവരങ്ങള്‍ ഒത്ത് നോക്കുന്ന നടപടികള്‍ തീര്‍ത്ഥാടകര്‍ സൗദിയിലേക്കുള്ള കര, കടല്‍, വ്യോമ അതിര്‍ത്തികളുടെ പ്രവേശിക്കുന്ന അവസരത്തില്‍ ആവും പൂർത്തിയാക്കുക. ഇ-വിസ അനുവദിക്കുന്നതിനായി ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണുകളിലൂടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ ആദ്യമായാണ് സൗദിയില്‍ നടപ്പിലാക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close