KERALANEWS

ഹിന്ദു മതമൗലിക വാദികളാണ് വിദ്യാര്‍ഥികള്‍ക്കെതിരെ രംഗത്തുവന്നത്; റാസ്പുട്ടിന്‍ നൃത്ത ചുവടുകളെ പ്രശംസിച്ച് ഐക്യരാഷ്ട്ര

സമൂഹ മാധ്യമങ്ങളിൽ ഒരേ സമയം തരംഗം സൃഷ്ടിക്കുകയും വിവാദം സൃഷ്ടിക്കുകയും ചെയ്ത ഒന്നായിരുന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ റാസ്പുട്ടിന്‍ നൃത്ത വീഡിയോ. ജാനകി ഓംകുമാറും നവീൻ റസാഖും ആയിരുന്നു വൈറൽ ആയ വീഡിയോയിലെ താരങ്ങൾ.
ഇപ്പോഴിതാ ആ വീഡിയോയെ പ്രശംസിച്ചിരിക്കുകയാണ് ഐക്യരാഷ്ട്ര സഭാ പ്രതിനിധി. യുഎൻ പ്രതിനിധി സംഘത്തിലാണ് ഈ ഡാൻസ് വീഡിയോ ചർച്ചയായത്. യുഎന്നിന്റെ കൾച്ചറൽ റൈറ്റ്‌സ് സ്‌പെഷ്യൽ റാപ്പോർട്ടർ കരീമ ബെന്നൌൺസ് ആണ് വൈറൽ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് പ്രസംഗത്തിനിടെ പരാമർശം നടത്തിയത്.

സാംസ്‌കാരികമായ കൂടിച്ചേരലുകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നത് അപകടകരമാണെന്ന് ബെന്നൗന്‍സ് ചൂണ്ടിക്കാട്ടി. ജനറല്‍ അസംബ്ലിയുടെ അനൗപചാരിക യോഗത്തിലായിരുന്നു ബെന്നൗന്‍സിന്റെ പരാമര്‍ശങ്ങള്‍.

ഹിന്ദു മതമൗലിക വാദികളാണ് വിദ്യാര്‍ഥികള്‍ക്കെതിരെ രംഗത്തുവന്നതെന്ന് യുഎന്‍ പ്രതിനിധി പറഞ്ഞു. ഡാന്‍സ് ജിഹാദ് എന്ന പേരില്‍ ആക്ഷേപിക്കുന്ന അവസ്ഥയുണ്ടായി. എന്നാല്‍ സമൂഹത്തില്‍നിന്നു കുട്ടികള്‍ക്ക് വലിയ പിന്തുണയാണ് കിട്ടിയത്- അവര്‍ പറഞ്ഞു.

ബോണി എം ബാൻഡിൻറെ ‘റാ റാ റാസ്​പുടിൻ ലവർ ഓഫ്​ ദ റഷ്യൻ ക്വീൻ’ എന്ന്​ തുടങ്ങുന്ന ഗാനംത്തിനു ചുവടു വച്ചാണ് മെഡിക്കൽ വിദ്യാർഥികൾ വൈറലായത്. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകി എം ഓംകുമാറും നവീൻ കെ റസാഖുമാണ്​ സ്​റ്റൈലിഷ്​ സ്​റ്റെപ്പുകളുമായി അരങ്ങ്​ തകർത്തത്​. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ എം.ബി.ബി.എസ്​ വിദ്യാർഥിയും മാനന്തവാടി സ്വദേശിയായ നവീൻ നാലാം വർഷ വിദ്യാർഥിയുമാണ്​. നൃത്തച്ചുവടുകൾ വൈറൽ ആയതിനു പിന്നാലെ റാസ്പുട്ടിൻ ​ഗാനത്തിന് കേരളത്തിനകത്തും പുറത്തും നിന്ന് ഒട്ടേറെ വേർഷനുകൾ വന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close