KERALANEWS

മോൻസൺ മാവുങ്കൽ കേസിൽ അനധികൃത ഇടപെടൽ; ചേർത്തല സിഐക്ക് സ്ഥലം മാറ്റം

ആലപ്പുഴ: ചേർത്തല സിഐ പി. ശ്രീകുമാറിന് സ്ഥലം മാറ്റം. മോൻസൺ മാവുങ്കൽ കേസിൽ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തിൽ ആണ് നടപടി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സിഐയെ സ്ഥലം മാറ്റിയത്. കേസിൽ മോൻസണ് അനുകൂലമായ തരത്തിൽ ശ്രീകുമാർ ഇടപെട്ടിരുന്നു എന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നു.

സംസ്ഥാനത്തെ പോലീസ് തലപ്പത്തെ മാറ്റങ്ങൾക്ക് പിന്നാലെ ഇൻസ്‌പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തുവന്നിരുന്നു. ഈ ഉത്തരവിലാണ് ശ്രീകുമാറിന്റെ ഉത്തരവും ഉൾപ്പെട്ടിരിക്കുന്നത്. പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതായാണ് ഉത്തരവിൽ പറയുന്നത്. മോൻസൺ കേസിൽ ശ്രീകുമാറിന്റെ പേര് ഉയർന്നുവന്നതിന് പിന്നാലെയാണ് നടപടി.

മോൻസൺ മാവുങ്കലിനെതിരായ ഒരു കേസന്വേഷണത്തിൽ പി. ശ്രീകുമാർ അനധികൃതമായി ഇടപെട്ടെന്നായിരുന്നു ഉയർന്ന ആരോപണം. . ഇക്കാര്യം ചൂണ്ടിക്കാട്ടി മാവുങ്കലിനെതിരെ പരാതി നൽകിയവർ രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close