INDIANEWSTop News

നാലുവർഷമായി അസുഖ ബാധിതനായി കിടപ്പിൽ; എഴുന്നേറ്റപ്പോൾ അറിയുന്നത് നോട്ടു നിരോധനം; 65000 രൂപയുടെ പഴയ നോട്ടുകൾ മാറി നൽകണമെന്നാവശ്യപെട്ട് അപേക്ഷയുമായി അന്ധനായ വയോധികൻ

ചെന്നൈ: 2016 മുതലാണ് ഇന്ത്യയിൽ 500, 1000 നോട്ടുകൾ നിരോധിച്ചത്. എന്നാൽ നോട്ട് നിരോധനം അറിഞ്ഞില്ലെന്നും പഴയ നോട്ടുകൾ മാറ്റി നൽകണമെന്നും ആവശ്യപ്പെട്ട് അന്ധയായ ഒരു വയോധികൻ അപേക്ഷയുമായി എത്തി. കൃഷ്ണഗിരി കളക്ടർ ഓഫീസിലാണ് വയോധികൻ പരാതിയുമായി എത്തിയത്. 65000 രൂപയുടെ നോട്ടുകളാണ് വയോധികന്റെ പക്കലുള്ളത്.

ചിന്നക്കണ്ണ് എന്നയാളാണ് അപേക്ഷയുമായി എത്തിയത്. ഭിക്ഷാടനം നടത്തി ലഭിച്ച പണമാണ് അദ്ദേഹത്തിന്റെ കൈയിലുള്ളത് എന്നാണ് ഇദ്ദേഹം ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. കഴിഞ്ഞ നാലുവർഷമായി അസുഖ ബാധിതനായി കിടപ്പിലായിരുന്ന ചിന്നക്കണ്ണിനു കഴിഞ്ഞയിടയ്ക്കാൻ തന്റെ സമ്പാദ്യത്തെക്കുറിച്ച് ഓർമ വന്നത്. തന്റെ ജീവിതത്തിന്റെ ആകെ സമ്പാദ്യമാണെന്നും വാർധക്യത്തിലേക്ക് ഇതുമാത്രമേ കരുതിയിട്ടുള്ളൂവെന്നും അദ്ദേഹം അപേക്ഷയിൽ പറയുന്നു.

അഞ്ചാമത്തെ വയസിലാണ് ഇദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെട്ടത് എന്ന് ചില ദേശീയ മാധ്യമങ്ങൾ പറയുന്നു. പിന്നീട് ഭിക്ഷ യാജിച്ച് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. അസുഖ ബാധിതനായി നാല് വർഷത്തിന് ശേഷം സമ്പാദ്യത്തെ കുറിച്ച് ഓർമവന്നു. എന്നാൽ അത് ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ നിരോധിച്ചതായി അറിഞ്ഞു. രോഗബാധിതനായി കിടക്കുമ്പോൾ പണത്തെ കുറിച്ച് മറന്നുപോയതാണെന്നും ഇദ്ദേഹം അപേക്ഷയിൽ പറയുന്നു.

2016 നവംബർ 8 ചൊവ്വാഴ്ച അർധരാത്രി മുതലാണ് ഇന്ത്യയിൽ 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയത്. വൻതോതിൽ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തിനു ശേഷം രാത്രി 8.15 ന് രാജ്യത്തെ ടെലിവിഷൻ വഴി അഭിസംബോധന ചെയ്താണ് ഈ കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, തൊട്ടടുത്ത ആഴ്ചകളിൽ സാമ്പത്തികമേഖലയിൽ കനത്ത ഇടിവ് അനുഭവപ്പെട്ടിരുന്നു. ആവശ്യത്തിനുള്ള നോട്ടുകൾ ലഭ്യമല്ലാതായി. തങ്ങളുടെ കൈയ്യിലുള്ള നോട്ടുകൾ മാറിയെടുക്കാൻ വേണ്ടി, ആളുകൾക്ക് മണിക്കൂറുകളോളം വരികളിൽ നിൽക്കേണ്ടതായി വന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close