INDIANEWSSPORTS

അണ്ടർ 19 ലോകകപ്പിലേക്ക് ഇന്ത്യയെ നയിച്ച ഉന്മുക്ത് ചന്ദ് ദേശീയ ക്രിക്കറ്റിൽ നിന്ന് പിന്മാറുന്നു

2012ൽ അണ്ടർ 19 ലോകകപ്പിൽ ട്രോഫിയിലേക്ക് ഇന്ത്യയെ നയിച്ച ഉന്മുക്ത് ചന്ദ് ഇന്ത്യക്കായി ഇനി കളിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. ഇരുപത്തിയെട്ട് വയസുള്ള താരം തന്റെ പിൻവാങ്ങൽ ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചത്.

ഇനിയും ദേശീയ ക്രിക്കറ്റിൽ അവസരങ്ങൾ കാത്തിരിക്കാൻ ഇല്ലെന്ന് പറഞ്ഞ താരം, അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ എന്നത് എക്കാലവും അഭിമാനം ആണെന്നും കുറിച്ചു. തനിക്ക് അവസരങ്ങൾ നൽകിയതിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനും (ബിസിസിഐ) ഡൽഹി ക്രിക്കറ്റ് ബോർഡിനും (ഡിഡിസിഎ) താരം നന്ദി അറിയിച്ചു. അണ്ടർ 19 ലോകകപ്പിൽ ചന്ദ് നേടിയ 111 റൺസിന്റെ ബലത്തിലാണ് 226 എന്ന ഓസ്‌ട്രേലിയൻ സ്കോർ ഇന്ത്യ മറികടന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close