EducationKERALANEWSTop News

ഒക്ടോബർ 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല പ്രാഥമികപരീക്ഷ പരീക്ഷ നവംബർ 13 ന്; ഒക്ടോബർ 30-ന് നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല; കേരള പബ്ലിക് സർവീസ് കമ്മീഷൻ

തിരുവനന്തപുരം: ഒക്ടോബർ 23 ന് പി എസ് സി നടത്താൻ നിശ്ചയിച്ചിരുന്നതും കാലവർഷക്കെടുതി മൂലം മാറ്റിവച്ചതുമായ ബിരുദതല പ്രാഥമികപരീക്ഷ നവംബർ 13 ന് ശനിയാഴ്ച നടത്തുന്നതാണ്. ഉദ്യോ​ഗാർത്ഥികൾ ഇതിനകം ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഒക്ടോബർ 30 ലെ പരീക്ഷ നിശ്ചയിച്ച പ്രകാരം നടത്തുന്നതാണ്.

മധ്യകേരളത്തിൽ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയെ തുടർന്നാണ് പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചിരുന്നത്. ഒക്ടോബർ 21 (വ്യാഴം), ഒക്ടോബർ 23 (ശനി) ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്നു പിഎസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഒക്ടോബർ 23-ന് നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബർ 30-ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തും.

കൂടാതെ ഒക്ടോബർ 21 ന് നടത്താൻ നിശ്ചയിക്കുകയും കാലവർഷക്കെടുതി മൂലം മാറ്റിവെക്കുകയും ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) പരീക്ഷകൾ ഒക്ടോബർ 28 ന് വ്യാഴാഴ്ച നടത്തുന്നതാണ്. നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണെന്നും പി എസ് സി അറിയിപ്പിൽ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close