INDIANEWS

പാകിസ്താൻ അതിർത്തിയിൽ അമിത് ഷാ; സുരക്ഷ സൈനികർക്കൊപ്പം അത്താഴ വിരുന്ന്; 100 ദിവസം കുടുംബത്തോടൊപ്പം ചെലവിടാൻ സൈനികര്‍ക്ക് അവസരം ഒരുക്കുമെന്ന് അമിത് ഷാ

ജയ്പൂർ: ഇന്ത്യ പാക് അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സൗഹൃദ സംവാദത്തിലേർപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ ബിഎസ്എഫ് ഉദ്യോഗസ്ഥരുമായാണ് അമിത് ഷാ സംവദിച്ചത്. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സുരക്ഷാ സേനയ്‌ക്കൊപ്പമുള്ള അത്താഴ വിരുന്നിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

വർഷത്തില്‍ നൂറു ദിവസം സൈനികർക്ക് അവരുടെ കുടുംബവുമൊത്ത് ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ജയ്സാൽമീരില്‍ ആഭ്യന്തര മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കും ഇന്ന് സമാധാനമായി ഉറങ്ങാൻ കഴിയുന്നുണ്ട്. എല്ലാ ജവാന്മാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക ആയുഷ്മാൻ കാർഡ് നൽകുമെന്നത് നരേന്ദ്രമോദി സർക്കാരിന്റെ വലിയ വാഗ്ദാനമായിരുന്നു. ആയുഷ്മാൻ പദ്ധതി സിഎപിഎഫിലേക്ക് നീട്ടും. പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അമിത്ഷാ പറഞ്ഞു.

ബിഎസ്എഫ് ജവാന്മാർക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും അമിത് ഷാ പങ്കുവെച്ചിട്ടുണ്ട്. ‘വിശേഷാവസരങ്ങളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ആചാരം സുരക്ഷാസേനയിലുണ്ട്. ‘ബഡാ ഖാന’ എന്നാണ് അതിനെ വിളിക്കുന്ന പേര്. ഇന്ന് ജയ്‌സാൽമീറിൽ സൈനികർക്കൊപ്പം ഇരുന്ന് ബഡാ ഖാന കഴിക്കുന്നതിന് എനിക്കും അവസരം ലഭിച്ചു’ എന്നാണ് അമിത് ഷാ ചിത്രം പങ്കുവെച്ച് കുറിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close